Rowllin Borges
Kerala Blasters Sign Indian Midfielder Rowllin Borges. @RowllinB

നിർണ്ണായക നീക്കം, ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി

മുപ്പത്തിയൊന്നുകാരനായ ബോർഗസ് മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള കഴിവുള്ള താരമാണ് റൗളിൻ ബോർഗസ്.
Published on

കൊച്ചി: നിരവധി താരങ്ങൾ ക്ലബ് വിടുന്നതിനിടെ നിർണ്ണായക നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ മിഡ്‌ഫീൽഡർ റൗളിൻ ബോർഗസിനെ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ എത്തിച്ചു.വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള ഈ നീക്കം ടീമിന്റെ കരുത്ത് വർധിപ്പിക്കുമെന്നാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ.

Rowllin Borges
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു

മുപ്പത്തിയൊന്നുകാരനായ ബോർഗസ് മധ്യനിരയിൽ കളി നിയന്ത്രിക്കാനും പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാനുമുള്ള കഴിവുള്ള താരമാണ് റൗളിൻ ബോർഗസ്. ടീമിൻ്റെ മധ്യനിരയുടെ കരുത്ത് വർധിപ്പിക്കാൻ റൗളിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും.

Rowllin Borges
ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ്

"ലീഗിൽ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച പ്രൊഫഷണൽ താരമാണ് റൗളിൻ. അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും നേതൃപാടവവും കളിയിലുള്ള വ്യക്തമായ ധാരണയും ഈ സീസണിൽ ഞങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്" എന്ന് റൗളിൻ ബോർഗസിനെക്കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റർജി പറഞ്ഞു.

റൗളിൻ ഉടൻ തന്നെ ടീമിനൊപ്പം ചേരുകയും പുതിയ സീസണിനായുള്ള പരിശീലനം ആരംഭിക്കുകയും ചെയ്യുമെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.

Summary

Sports news: Kerala Blasters Sign Indian Midfielder Rowllin Borges Ahead of New Season.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com