സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നായകൻ

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് നായകൻ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ പോരാട്ടത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര താരമായ ജിജോ ജോസഫാണ് നായകൻ. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജും സംഘവും പ്രഖ്യാപിച്ചത്. 

അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. 13 പുതിയ താരങ്ങൾക്കാണ് ഇത്തവണ കേരള ഫുട്‌ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫി കളിക്കാനായി അവസരം നൽകിയിരിക്കുന്നത്. 

കഴിഞ്ഞ തവണത്തെ പരിശീലക സംഘത്തെ കേരളം നിലനിർത്തി. ബിനോ ജോർജിന് പുറമെ, സഹ പരിശീലകനായി ടിജി പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്. 

ലക്ഷദ്വീപ്, പുതുച്ചേരി, ആന്റമൻ നിക്കോബാർ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കേരള ടീം 

ഗോൾകീപ്പർമാർ: മിഥുൻ വി, ഹജ്മൽ എസ്

പ്രതിരോധം: സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്  എപി (അണ്ടർ 21), മുഹമ്മദ് ബാസിത് പിടി (അണ്ടർ 21)

മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ പി, സൽമാൻ കെ, ആദർശ് എം, ബുജൈർ വി, നൗഫൽ പിഎൻ, നിജോ ഗിൽബർട്ട്, ഷിഖിൽ എൻ (അണ്ടർ 21)

മുന്നേറ്റം: ജസ്റ്റിൻ ടികെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ് (അണ്ടർ 21), മുഹമ്മദ് അജ്‌സൽ (അണ്ടർ 21)

കേരളത്തിന്റെ മത്സരങ്ങൾ

ഡിസംബർ 1: രാവിലെ 9.30 ന് കേരളം- ലക്ഷദ്വീപ്
ഡിസംബർ 3: രാവിലെ 9.30 ന് കേരളം- ആന്റമൻ നിക്കോബാർ
ഡിസംബർ 5: ഉച്ചയ്ക്ക് 3.00 ന് കേരളം- പുതുച്ചേരി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com