Santosh Trophy
Kerala thrash Punjab 4-0 to reach Santosh Trophy finalKFA/FB

സന്തോഷ് ട്രോഫി: പഞ്ചാബിനെ 4 ഗോളിന് 'പഞ്ചറാക്കി' കേരളം, ഫൈനലിൽ എതിരാളി സർവീസസ്

34ാം മിനിറ്റിൽ മുഹമ്മദ്‌ റിയാസ് പഞ്ചാബിന്റെ വല കുലുക്കി കേരളത്തിന്റെ ആധിപത്യം വ്യക്തമാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ എം വിഘ്‌നേഷ് കേരളത്തിനായി മൂന്നാം ഗോളും സ്വന്തമാക്കി.
Published on

സിലാപത്തർ: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളിനാണ് കേരളത്തിന്റെ വിജയം. പതിനാറാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.

Santosh Trophy
ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

കരുത്തരായ പഞ്ചാബിനെതിരെ കരുതലോടെയാണ് കേരളം കളിച്ച് തുടങ്ങിയത്. മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ മുഹമ്മദ്‌ അജ്സലിലൂടെ കേരളം ആദ്യഗോൾ സ്വന്തമാക്കി. 34ാം മിനിറ്റിൽ മുഹമ്മദ്‌ റിയാസ് പഞ്ചാബിന്റെ വല കുലുക്കി കേരളത്തിന്റെ ആധിപത്യം വ്യക്തമാക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ എം വിഘ്‌നേഷ് കേരളത്തിനായി മൂന്നാം ഗോളും സ്വന്തമാക്കി.

Santosh Trophy
അജ്‌സലിന്റെ 'ഇരട്ട ഗോളിൽ' പഞ്ചാബ് തകർന്നു, സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

രണ്ടാം പകുതിയിലും ഗോളിനായി കേരളം പരിശ്രമം തുടർന്ന് കൊണ്ടേയിരുന്നു. മറുപടി ഗോൾ നേടാൻ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയിൽ തട്ടി ശ്രമങ്ങൾ പലതും ലക്ഷ്യം കണ്ടില്ല. ഒടുവിൽ 83ാം മിനിറ്റിൽ റിയാസിന്റെ വക മറ്റൊരു ഗോൾ. ഇതോടെ പഞ്ചാബിന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു.

മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ, റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് സർവീസസ് സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനലിൽ എത്തിയത്. ഇരട്ട ഗോളുമായി തിളങ്ങിയ അഭിഷേക് പവാറാണ് സർവീസസിനെ ഫൈനലിൽ എത്തിച്ചത്.

Summary

Sports news: Kerala thrash Punjab 4-0 to reach Santosh Trophy final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com