ലേലത്തിൽ ആർക്കും വേണ്ട, നെറ്റ് ബൗളറായി കൊൽക്കത്തയിൽ; പരിശീലന മത്സരത്തിൽ ഞെട്ടിച്ച് ഇന്ത്യൻ പേസർ (വിഡിയോ)

കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോൾഡൻ നൈറ്റ്സ് 20 ഓവറിൽ 199/8 നേടിയിരുന്നു.
Navdeep Saini
KKR Nets Bowler Navdeep Saini Impresses with Beauty to Dismiss Finn Allenfile
Updated on
1 min read

കൊൽക്കത്ത: ഐപിഎൽ 2026 സീസണിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന പരിശീലന മത്സരത്തിൽ മിന്നും പ്രകടനവുമായി ഇന്ത്യൻ പേസർ നവ്ദീപ് സയ്നി. ന്യൂസിലൻഡ് താരം ഫിന്‍ അല്ലെനെ ക്ലീൻ ബൗൾഡ് ആക്കുകയും മികച്ച രീതിയിൽ പന്തെറിയുകയും ചെയ്താണ് സയ്നി തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ സെയ്നിയെ ഒരു ടീമും വാങ്ങിയിരുന്നില്ല.

Navdeep Saini
'3000 റൺസ് അടിക്കമെന്നാണ് ആഗ്രഹം'; ചോദ്യങ്ങളോട് 'കൂൾ' ആയി വൈഭവ് സൂര്യവംശി (വിഡിയോ)

നിലവിൽ, സെയ്നി കൊൽക്കത്തയുടെ നെറ്റ് ബൗളറായി തുടരുകയാണ്. ഇത്തരത്തിലുള്ള പ്രകടനങ്ങൾ താരത്തിൽ നിന്നും ഇനിയും ഉണ്ടായാൽ ടീമിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗോൾഡൻ നൈറ്റ്സ് 20 ഓവറിൽ 199/8 നേടിയിരുന്നു. ഗോൾഡൻ നൈറ്റ്സിന്റെ നായകൻ റിങ്കു സിങ് (25 പന്തിൽ 40 റൺസ് ), ടിം സിംഫെര്‍ട് (45), സാർത്ഥക് രഞ്ജൻ (37), നായകൻ റിങ്കു സിങ് (25 പന്തിൽ 40) എന്നിവരുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്.

Navdeep Saini
'തൊലിയുടെ നിറമാണ് പ്രശ്നം'; എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു

200 റൺസ് ലക്ഷ്യം പിന്തുടർന്ന അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിന്‍ അല്ലെൻ വെറും 10 പന്തിൽ 23 റൺസ് നേടി മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു സെയ്നിയുടെ പന്ത് മത്സരത്തിന്റെ ഗതി മാറ്റിയത്. ഓഫ്സൈഡിലേക്ക് മാറി സ്കൂപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുക ആയിരുന്നു. താരത്തിന്റെ ബാറ്റിൽ തട്ടി തിരിഞ്ഞ പന്ത് നേരിട്ട് സ്റ്റംപിലേക്ക് പതിച്ചു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Navdeep Saini
വനിതാ ടി20യില്‍ പുതു ചരിത്രമെഴുതി 15കാരി; സെഞ്ച്വറി അടിച്ച് റെക്കോര്‍ഡ് ബുക്കില്‍

എന്നാൽ, മത്സരം യുവതാരം അൻകൃഷ് രഘുവംശി സെഞ്ച്വറിയുടെ ബലത്തിൽ പർപ്പിൾ നൈറ്റ്സ് വിജയിച്ചിരുന്നു. 55 പന്തിൽ 103 റൺസ് നേടിയ താരം അവസാനം വരെ പുറത്താകാതെ നിന്നു. നാല് പന്ത് ബാക്കി നിൽക്കെയാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള പർപ്പിൾ നൈറ്റ്സ് ടീം ലക്ഷ്യം മറികടന്നത്.

Summary

KKR Nets Bowler Navdeep Saini Impresses with Beauty to Dismiss Finn Allen.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com