കൊല്‍ക്കത്തയ്ക്ക് ജയിക്കണം, കാലാവസ്ഥ ചതിക്കുമോ? ഈഡനില്‍ മഴ, കൊടുങ്കാറ്റ് ഭീഷണി

ഇന്നലെ മഴയെ തുടര്‍ന്നു കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് പരിശീലനത്തിനു ഇറങ്ങാനായില്ല
Kolkata Knight Riders team
kkr vs pbksx
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് സീസണില്‍ നിരാശയോടെ തുടങ്ങിയ കൊല്‍ക്കത്ത ആദ്യ ജയം തേടി ഇന്ന് സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നു. ആദ്യ ജയം നേടാനുള്ള അവരുടെ ശ്രമത്തിനു പക്ഷേ മഴ ഭീഷണി ഉയര്‍ത്തുന്നു. മഴയും കൽബൈശാഖി കൊടുങ്കാറ്റും മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. പഞ്ചാബ് കിങ്‌സാണ് കെകെആറിന്റെ എതിരാളികള്‍.

കൊല്‍ക്കത്തയില്‍ കനത്ത മഴയ്ക്ക് സാധ്യയതുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഒപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.

ഞായറാഴ്ച മഴ കാരണം ഇരു ടീമുകളുടെയും പരിശീലനം തടസപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ചൂടും പ്രവചിക്കുന്നുണ്ട്. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും മത്സരം നടക്കുന്ന സമയം അത് 26 ഡിഗ്രി വരെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Kolkata Knight Riders team
'തല തിരിച്ചെത്തുന്നു'; ചെന്നൈ ആരാധകർക്ക് ആശ്വാസം, ബ്രവിസും അടുത്ത മത്സരം കളിക്കും ?

മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്തയ്ക്ക് ഈ സീസണില്‍ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി അറിഞ്ഞതോടെ ഇന്നത്തെ മത്സരം ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ടീമിന്റെ ലക്ഷ്യം. ടീമിലെ ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവമാണ് പ്രധാന തിരിച്ചടി.

പരിക്കേറ്റ് പല താരങ്ങളും പുറത്തായതോടെ വേണ്ട രീതിയില്‍ തിളങ്ങാന്‍ ഇപ്പോഴുള്ള ടീമിന്റെ ബൗളിങ് നിരയ്ക്ക് ആയിട്ടില്ല. കാര്‍ത്തിക ത്യാഗി, അംഗ്കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

Kolkata Knight Riders team
ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍
Summary

kkr vs pbks: Two matches and two defeats - that's the story of Kolkata Knight Riders so far in the IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com