കെ എൽ രാഹുൽ- അഥിയ ഷെട്ടി വിവാഹം/ചിത്രം: ഇൻസ്റ്റ​ഗ്രാം
കെ എൽ രാഹുൽ- അഥിയ ഷെട്ടി വിവാഹം/ചിത്രം: ഇൻസ്റ്റ​ഗ്രാം

കോഹ് ലി വക 2.17 കോടിയുടെ ബിഎംഡബ്ല്യൂ, സല്‍മാന്‍ നല്‍കിയത് ആഢംബര ഔഡി കാര്‍; കെ എല്‍ രാഹുലിന് സമ്മാനപ്പെരുമഴ 

കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരില്‍ നിന്ന് ലഭിച്ചത് നിരവധി ആഢംബര സമ്മാനങ്ങളാണ്
Published on

ഴിഞ്ഞദിവസമാണ് ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായത്. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. 

കല്യാണത്തിന് ഇരുവര്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരില്‍ നിന്ന് ലഭിച്ചത് നിരവധി ആഢംബര സമ്മാനങ്ങളാണ്. മകള്‍ അഥിയ ഷെട്ടിക്ക് വിവാഹ സമ്മാനമായി അച്ഛന്‍ സുനില്‍ ഷെട്ടി സമ്മാനിച്ചത് ആഢംബര ഫ്‌ലാറ്റാണ്. മുംബൈയില്‍ 50 കോടി രൂപ വില വരുന്നതാണ് ഫ്‌ലാറ്റ് എന്നാണ് റിപ്പോര്‍ട്ട്.

നടന്‍ സല്‍മാന്‍ ഖാന്‍ 1.64 കോടി രൂപയുടെ ഔഡി കാര്‍ സമ്മാനിച്ചപ്പോള്‍ മറ്റൊരു നടനായ ജാക്കി ഷറോഫ് 30 ലക്ഷം രൂപയുടെ വാച്ചാണ് വിവാഹ സമ്മാനമായി നല്‍കിയത്. അഥിയ ഷെട്ടിയുടെ അടുത്ത സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ വിവാഹ സമ്മാനമായി നല്‍കിയത് ഒന്നര കോടിയുടെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആണ്.

ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തമല്ല. ഇരുവര്‍ക്കും നിരവധി സമ്മാനങ്ങളാണ് നല്‍കിയത്. വിരാട് കോഹ് ലി ബിഎംഡബ്ല്യൂ കാറാണ് സമ്മാനിച്ചത്. 2.17 കോടി രൂപയാണ് വില. മുന്‍ ക്യാപ്റ്റന്‍ ധോണി 80 ലക്ഷം രൂപയുടെ കാവസാക്കി ബൈക്കാണ് സമ്മാനമായി നല്‍കിയത്. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താന്‍ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com