കെഎല്‍ രാഹുല്‍ വിവാഹിതനാവുന്നു, വധു ആതിയ ഷെട്ടി; ദക്ഷിണേന്ത്യന്‍ ശൈലിയില്‍ ചടങ്ങുകള്‍

ദക്ഷിണേന്ത്യന്‍ ആചാര പ്രകാരം വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളുടേയും തീരുമാനം
കെഎല്‍ രാഹുല്‍, ആതിയ ഷെട്ടി/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം
കെഎല്‍ രാഹുല്‍, ആതിയ ഷെട്ടി/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ വിവാഹിതനാവുന്നു. ഏറെ നാളായി പ്രണയത്തിലായിരുന്ന ബോളിവുഡ് താരം ആതിയ ഷെട്ടിയാണ് വധു. 

ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യന്‍ ആചാര പ്രകാരം വിവാഹം നടത്താനാണ് ഇരു കുടുംബങ്ങളുടേയും തീരുമാനം. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ. മംഗളൂരു തുളു ഭാഷ സംസാരിക്കുന്ന മുള്‍കിയില്‍ നിന്നുള്ള വ്യക്തിയാണ് സുനില്‍ ഷെട്ടി. രാഹുലും അതേ നഗരത്തില്‍ നിന്ന് വരുന്ന താരവും. 

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെയാവും വിവാഹം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER