ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെരുമാറ്റച്ചട്ടം ലംഘിച്ചു; കെഎല്‍ രാഹുലിന് 20 ശതമാനം പിഴ; സ്റ്റൊയ്‌നിസിന് താക്കീത്; അമ്പയര്‍ക്കെതിരെ ആരാധകര്‍

19ാം ഓവറിലെ ഹെയ്‌സല്‍വുഡിന്റെ വൈഡ് ബോളില്‍ അമ്പയര്‍ വൈഡ് വിളിക്കാത്തത് ചോദ്യം ചെയ്തതിനാണ് എന്നാണ് സൂചന

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനും ഓള്‍റൗണ്ടര്‍ സ്‌റ്റൊയ്‌നിസിനും എതിരെ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് രാഹുലിന് പിഴ വിധിച്ചത്. എന്നാല്‍ എന്തിന്റെ പേരിലാണ് ശിക്ഷ എന്ന് വ്യക്തമാക്കിയിട്ടില്ല. 

സ്റ്റൊയ്‌നിസ് താക്കീത് നല്‍കുകയും ചെയ്തു. സ്റ്റൊയ്‌നിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവര്‍ത്തി ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 19ാം ഓവറിലെ ഹെയ്‌സല്‍വുഡിന്റെ വൈഡ് ബോളില്‍ അമ്പയര്‍ വൈഡ് വിളിക്കാത്തത് ചോദ്യം ചെയ്തതിനാണ് എന്നാണ് സൂചന. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ അമ്പയര്‍ക്കെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. സ്റ്റൊയ്‌നിസിന്റെ താളം തെറ്റിച്ചത് അമ്പയര്‍ ആണെന്നാണ് ആരാധകരുടെ ആരോപണം. അവസാന രണ്ട് ഓവറില്‍ നിന്ന് 33 റണ്‍സ് ആണ് ലഖ്‌നൗവിന് ജയിക്കാനായി വേണ്ടിയിരുന്നത്. 

എന്നാല്‍ 19ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ സ്റ്റൊയ്‌നിസ് മടങ്ങി. 19ാം ഓവറിലെ ഹെയ്‌സല്‍വുഡിന്റെ ആദ്യത്തെ ഡെലിവറിയില്‍ അമ്പയര്‍ വൈഡ് വിളിക്കാതിരുന്നത് സ്റ്റൊയ്‌നിസിനെ പ്രകോപിപ്പിച്ചതായും ഇത് താരത്തിന്റെ താളം തെറ്റിച്ചതായുമാണ് ആരാധകരുടെ വാദം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com