അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ച് കോഹ്‌ലിയും അശ്വിനും; കളിയില്‍ പിടിമുറുക്കി ഇന്ത്യ

അര്‍ധ സെഞ്ച്വറിയുമായി പോരാട്ടം നയിച്ച് കോഹ്‌ലിയും അശ്വിനും; കളിയില്‍ പിടിമുറുക്കി ഇന്ത്യ
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ
Updated on: 
1 min read

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍. ഇതോടെ ഇന്ത്യയുടെ ലീഡ് 391 റണ്‍സ് ആയി. 

കോഹ്‌ലി 60 റണ്‍സുമായും അശ്വിന്‍ 52 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്നും മോയിന്‍ അലി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുത്താണ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. 

54ന് ഒന്ന് എന്ന നിലയില്‍ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടു. മൂന്നാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ പൂജാര റണ്ണൗട്ടായി മടങ്ങി. പിന്നാലെ രോഹിതും രഹാനെയും പന്തും അക്‌സര്‍ പട്ടേലും കൂടാരം കയറിയതോടെ ഇന്ത്യ തകര്‍ന്നു. എന്നാല്‍ പിന്നീട് കോഹ്‌ലിക്ക് കൂട്ടായി അശ്വിന്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. 

ഏഴ് റണ്‍സെടുത്ത പൂജാരയെ ഒലി പോപ്പ് റണ്‍ ഔട്ടാക്കി. സിംഗിളെടുക്കാന്‍ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്പോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈയ്യിലെത്തിച്ചു. അതിവേഗത്തില്‍ താരം റണ്‍ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയ്യില്‍ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ താരം റണ്‍ ഔട്ടായി. 

ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്. 26 റണ്‍സായിരുന്നു ഹിറ്റ്മാന്റെ സമ്പാദ്യം. എട്ട് റണ്‍സെടുത്ത ഋഷഭ് പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു.

സ്‌കോര്‍ 86ല്‍ നില്‍ക്കെ അജിന്‍ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായി. മോയിന്‍ അലിയുടെ പന്തില്‍ ഒലി പോപ്പ് പിടിച്ചാണ് രഹാനെ പുറത്തായത്. 10 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സ്‌കോര്‍ 106ല്‍ നില്‍ക്കെ ഏഴ് റണ്‍സെടുത്ത അക്‌സര്‍ പട്ടേലിനെ പുറത്താക്കി മോയിന്‍ അലി ഇന്ത്യയുടെ ആറാം വിക്കറ്റ് പിഴുതു. താരത്തെ അലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com