കൊൽക്കത്തയിലെ കൂറ്റൻ 'മെസി ശിൽപ്പം' കാറ്റിൽ ആടി ഉലയുന്നു; പൊളിക്കാൻ നീക്കം

അനാച്ഛാദനം കഴിഞ്ഞിട്ട് വെറും 5 മാസം മാത്രം
Lionel Messi statue
Lionel Messi statuex
Updated on
1 min read

കൊൽക്കത്ത: അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസിയുടെ, കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ ശിൽപ്പം പൊളിച്ചു നീക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസം മുൻപ് അനാച്ഛാദനം ചെയ്ത പ്രതിമയാണ് സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പൊളിച്ചു നീക്കാൻ ഒരുങ്ങുന്നത്. ശക്തമായ കാറ്റടിക്കുമ്പോൾ ശിൽപ്പം ആടിയുലയുകയാണെന്നു പ്രദേശവാസികൾ പരാതി നൽകിയിരുന്നു. പിന്നാലെയാണ് നടപടി.

കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച ​ഗോട്ട് ടൂർ പരിപാടിയിലാണ് ശിൽപ്പം മെസി തന്നെ അനാച്ഛാദനം ചെയ്തത്. ലോകകപ്പും പിടിച്ചു നിൽക്കുന്ന മെസിയുടെ പൂർണകായ ശിൽപ്പമാണ് ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചത്. ​ഗോൾഡ‍ൻ കളറിലാണ് ശിൽപ്പമുള്ളത്.

Lionel Messi statue
ഔട്ട്‌സ്റ്റാന്‍ഡിങ്! 'ബേബി ബോസിന്റെ' ബാറ്റിങ് കണ്ട് സാക്ഷാല്‍ 'യൂനിവേഴ്‌സ് ബോസ്'

പരാതിക്കു പിന്നാലെ പൊതുമാരമത്ത് എൻജിനീയർമാർ സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. ഫൈബർ ​ഗ്ലാസും ഇരുമ്പും ഉപയോ​ഗിച്ചു നിർമിച്ച പ്രതിമയുടെ ഘടനയ്ക്കു സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തിരക്കേറിയ റോഡിയും സബ്‍വേയ്ക്കും സമീപത്താണ് ശിൽപ്പം സ്ഥാപിച്ചത്. പൊളിച്ചു നീക്കൽ വലിയ വെല്ലുവിളിയാണ്. എങ്കിലും എത്രയും വേ​ഗം നീക്കം ചെയ്യാനുള്ള പദ്ധതികളാണ് അധികൃതർ ആലോചിക്കുന്നത്.

അതേസമയം ശിൽപ്പം മറ്റൊരു സ്ഥലത്ത് പുനഃസ്ഥാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ സുരക്ഷ മുൻനിർത്തി ശിൽപ്പത്തിനു ചുറ്റും ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ശ്രീ ഭൂമി സ്പോർട്ടിങ് ക്ലബിന്റെ നേതൃത്വത്തിൽ 45 തൊഴിലാളികൾ 27 ദിവസമെടുത്താണ് ശിൽപ്പമൊരുക്കിയത്.

Lionel Messi statue
മാഗ്നസ് ക്ലാസന് മുന്നിൽ പ്രഗ്നാനന്ദയുടെ 'ചെക്ക്മേറ്റ്'!; ലോക ഒന്നാം നമ്പര്‍ താരത്തെ വീണ്ടും അട്ടിമറിച്ചു
Summary

Lionel Messi statue removal: engineers reportedly found the structure unsafe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com