തുടരെ മൂന്നാം ജയം, റയൽ മാഡ്രിഡ് തലപ്പത്ത്; വീണ്ടും സമനിലയില്‍ കുരുങ്ങി അത്‌ലറ്റിക്കോ

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ 2-1നു മയ്യോര്‍ക്കയെ വീഴ്ത്തി
Arda Gular celebrates his goal
​ഗോൾ നേട്ടമാഘോഷിക്കുന്ന ആർദ ​ഗുലാർ (La Liga 2025-26)x
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ തുടരെ മൂന്നാം ജയവുമായി റയല്‍ മാഡ്രിഡ് തലപ്പത്ത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ അവര്‍ മയ്യോര്‍ക്കയെ 2-1നു വീഴ്ത്തി.

ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം തുടരെ രണ്ട് ഗോളുകള്‍ ഒറ്റ മിനിറ്റിനിടെ വലയിലെത്തിച്ചാണ് റയല്‍ വിജയിച്ചത്. 18ാം മിനിറ്റില്‍ വേദത് മുരിഖിയിലൂടെ മയ്യോര്‍ക്ക ലീഡ് സ്വന്തമാക്കി. എന്നാല്‍ 37ാം മിനിറ്റില്‍ ആര്‍ദ ഗുലറും 38ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും റയലിനായി വിജയ ഗോളുകള്‍ വലയിലാക്കി.

Arda Gular celebrates his goal
ലോക ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വെങ്കലം! ചരിത്രമെഴുതി സാത്വിക്- ചിരാഗ് സൂപ്പര്‍ സഖ്യം

ജയമില്ലാതെ അത്‌ലറ്റിക്കോ മാഡ്രിഡ്

ലീഗില്‍ തുടരെ മൂന്നാം പോരാട്ടത്തിലും അത്‌ലറ്റിക്കോ മാഡ്രിഡിനു ജയമില്ല. മൂന്നാം മത്സരത്തില്‍ അവരെ അലാവെസ് 1-1നു സമനിലയില്‍ തളച്ചു. 7ാം മിനിറ്റില്‍ ഗ്വിയിലിയാനോ സിമിയോണി അവര്‍ക്ക് ലീഡ് സമ്മാനിച്ചെങ്കിലും 14ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി അലാവെസ് താരം കോര്‍ലോസ് വിസന്റ് മുതലാക്കി. പിന്നീട് അത്‌ലറ്റിക്കോയെ ജയിക്കാന്‍ അലാവെസ് പ്രതിരോധം അനുവദിച്ചില്ല.

ആദ്യ മത്സരം തോറ്റാണ് അത്‌ലറ്റിക്കോ സീസണ്‍ തുടങ്ങിയത്. എസ്പാന്യോള്‍ അവരെ 2-1നു വീഴ്ത്തി. പിന്നാലെ എല്‍ച്ചെയ്‌ക്കെതിരെ ഇറങ്ങിയ അത്‌ലറ്റിക്കോയ്ക്ക് 1-1നു സമനില. സമാന സ്‌കോറില്‍ അവര്‍ വീണ്ടും സമനിലയില്‍ കുരുങ്ങി.

Arda Gular celebrates his goal
'ഓള്‍ഡ്‌ട്രഫോർഡിൽ' ബ്രൂണോയുടെ പെനാല്‍റ്റി വലയെ ചുംബിച്ചു, 'ചുകന്ന ചെകുത്താന്‍മാര്‍' ജയിച്ചു!

La Liga 2025-26: scores and updates from the Real Madrid vs Mallorca La Liga 2025-26 Matchday 3 fixture at the Santiago Bernabeu on Sunday, August 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com