എംബാപ്പെയ്ക്ക് ഇരട്ട ഗോള്‍; ലാ ലിഗയില്‍ തുടരെ രണ്ടാം ജയവുമായി റയല്‍ മാഡ്രിഡ്

ഒവെയ്‌ഡോയെ 0-3ന് തകര്‍ത്തു
Kylian Mbappe's breakthrough
കിലിയൻ എംബാപ്പെ (La Liga)x
Updated on
1 min read

മാഡ്രിഡ്: ഇരട്ട ഗോളുകളുമായി കിലിയന്‍ എംബാപ്പെ കളം വാണ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനു ജയം. സ്പാനിഷ് ലാ ലിഗയില്‍ സീസണിലെ രണ്ടാം പോരിനിറങ്ങിയ അവര്‍ റയല്‍ ഒവെയ്‌ഡോയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കു വീഴ്ത്തി. ശേഷിച്ച ഗോള്‍ വിനിഷ്യസ് ജൂനിയറും നേടി.

റയലിന്റെ മധ്യനിരയുടെ പുതിയ കരുത്തായ 20കാരന്‍ ആര്‍ദ ഗുലര്‍ നീട്ടിക്കൊടുത്ത പന്തില്‍ നിന്നാണ് എംബാപ്പെ റയലിനു ആദ്യ ലീഡ് സമ്മാനിച്ചത്. 37ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടു വക്കില്‍ നിന്നു താരം നീട്ടിയടിച്ച പന്ത് നേരെ വലയിലെത്തി.

Kylian Mbappe's breakthrough
പത്ത് പേരായിട്ടും ന്യൂകാസില്‍ വിറപ്പിച്ചു; ലിവര്‍പൂളിനെ രക്ഷപ്പെടുത്തി, 16കാരൻ എന്‍ഗുമോഹ! (വിഡിയോ)

പിന്നീടുള്ള രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. കളിയുടെ അവസാന പത്ത് മിനിറ്റിനിടെയിലും ഇഞ്ച്വറി സമയത്തുമാണ് രണ്ട് ഗോളുകളും വന്നത്. 83ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ നല്‍കിയ പാസില്‍ നിന്നാണ് തന്റെ രണ്ടാം ഗോളും ടീമിന്റെ രണ്ടാം ഗോളും എംബാപ്പെ വലയിലിട്ടത്.

ഇഞ്ച്വറി സമയത്ത് പകരക്കാരനായി എത്തിയ ബ്രഹിം ഡിയാസ് വലത് മൂലയില്‍ നിന്നു നല്‍കിയ ക്രോസില്‍ നിന്നു വിനിഷ്യസ് ജൂനിയര്‍ പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. വിയാറലാണ് ഒന്നാമത്. നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ രണ്ടാമത്.

Kylian Mbappe's breakthrough
തൂക്കിയത് 7 സിക്സുകൾ, 30 പന്തിൽ 66; ഇംപാക്റ്റ് പ്ലെയർ, കൈഫിന്റെ വൺ മാൻ ഷോ!
Summary

La Liga: Kylina Mbappe grabs a brace and Vinicius Jr gets the third as Xabi Alonso’s side see off newly-promoted Real Oviedo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com