ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ലാറ്റിന്‍ അമേരിക്കന്‍ പോരിന് നാളെ തുടക്കം; ബ്രസീലും അര്‍ജന്റീനയും ഇറങ്ങുന്നു

വെള്ളിയാഴ്ച വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ചിലിയാണ് ബ്രസീലിന്റെ എതിരാളികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

കാരക്കാസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു. വെള്ളിയാഴ്ച വെനസ്വേലയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ചിലിയാണ് ബ്രസീലിന്റെ എതിരാളികള്‍. 

തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറ് കളിയില്‍ ആറും ജയിച്ച് ബ്രസീല്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറ് കളിയില്‍ അര്‍ജന്റീനയും തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ മൂന്ന് ജയം മൂന്ന് സമനില എന്നതാണ് അര്‍ജന്റീനയുടെ മത്സര ഫലങ്ങള്‍. പോയിന്റ് പട്ടികയില്‍ രണ്ടാമത് സ്ഥാനം പിടിക്കാന്‍ സ്‌കലോനിയുടെ സംഘത്തിനാവുന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 5.30നാണ് വെനസ്വേലക്കെതിരായ അര്‍ജന്റീനയുടെ കളി. ബ്രസീല്‍-ചിലി പോര് വെള്ളിയാഴ്ച രാവിലെ 6.30ന്. കോപ്പ അമേരിക്ക കിരീട നേട്ടത്തിന്റെ കരുത്തിലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്കും അര്‍ജന്റീന ഇറങ്ങുന്നത്. 

വെനസ്വേലക്കെതിരെ 26 വട്ടം നേര്‍ക്കുനേര്‍ വന്നപ്പോഴും 22 വട്ടം അര്‍ജന്റീന ജയം പിടിച്ചു. കോപ്പ അമേരിക്കയ ഫൈനലിലെ തോല്‍വിയുടെ നിരാശ ജയത്തോടെ മറികടക്കാന്‍ ഉറപ്പിച്ചാവും ചിലിക്കെതിരെ ബ്രസീല്‍ ഇറങ്ങുക. പരിക്കേറ്റ സാഞ്ചസ് ബ്രസീല്‍ ഇലവനില്‍ ഉണ്ടായേക്കില്ല. 

മറ്റൊരു മത്സരത്തില്‍ പെറുവിനെ ഉറുഗ്വേ നേരിടും. സുവാരസും കവാനിയും ഇല്ലാതെയാണ് ഉറുഗ്വേയ്ക്ക് ഇറങ്ങേണ്ടി വരുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് രണ്ട് മത്സരവും. പാരാഗ്വേ-ഇക്വഡോര്‍ മത്സരവും, കൊളംബിയ ബൊളിവിയ മത്സരവും വെള്ളിയാഴ്ചയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com