വീണ്ടും... വീണ്ടും... മെസി മാജിക്ക്, ട്രോഫി നമ്പര്‍ 48! ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമിയ്ക്ക് എംഎല്‍എസ് കിരീടം (വിഡിയോ)

ഫൈനലില്‍ ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍ നയിച്ച വാന്‍കൂവര്‍ വൈറ്റ്‌കേപ്‌സ് എഫ്‌സിയെ വീഴ്ത്തി
Inter Miami team with MLS title
എംഎൽഎസ് കിരീടവുമായി ഇന്റർ‌ മയാമി ടീം, Lionel Messi x
Updated on
1 min read

ഫ്‌ളോറിഡ: ഇതിഹാസ താരം ലയണ്‍ മെസിയുടെ വരവിലൂടെ അടിമുടി മാറിയ ഇന്റര്‍ മയാമി ക്ലബ് ചരിത്രത്തിലാദ്യമായി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) കിരീടം സ്വന്തമാക്കി. ഫൈനലില്‍ വാന്‍കൂവര്‍ വൈറ്റ്‌കേപ്‌സ് എഫ്‌സിയെ വീഴ്ത്തിയാണ് മെസിയും സംഘവും കന്നി എംഎല്‍എസ് കിരീടമുയര്‍ത്തിയത്. വെറ്ററന്‍ ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളര്‍ നയിക്കുന്ന വാന്‍കൂവറിനെ 3-1നു വീഴ്ത്തിയാണ് ഇന്റര്‍ മയാമി കിരീടം സ്വന്തമാക്കിയത്.

കളിയില്‍ സര്‍വാധിപത്യം വാന്‍കൂവറിനായിരുന്നു. എന്നാല്‍ അവസാന 20 മിനിറ്റിനിടെ നിര്‍ണായക നീക്കങ്ങളുമായി മെസി കളം വാണതോടെയാണ് മത്സരത്തിന്റെ ഗതി തന്നെ മാറിയത്. അവസാന രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയത് മെസിയുടെ നീക്കങ്ങളായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ വാന്‍കൂവര്‍ പ്രതിരോധ താരം എഡിയര്‍ ഒക്കംപോയുടെ സെല്‍ഫ് ഗോളിലേക്കുള്ള നീക്കങ്ങളുടെ തുടക്കവും മെസിയില്‍ നിന്നു തന്നെ. മൂന്ന് ​ഗോളിലും മെസി ടച്ച്!

എഡിയര്‍ ഒക്കെംപോയുടെ ഓണ്‍ ഗോളില്‍ ഇന്റര്‍ മയാമി മുന്നില്‍ കടന്നപ്പോള്‍ 60ാം മിനിറ്റില്‍ വാന്‍കൂവര്‍ സമനില പിടിച്ചു. അലി അഹമദാണ് ഒപ്പമെത്തിച്ചത്.

Inter Miami team with MLS title
'എല്ലാം ഇവിടെ തീര്‍ന്നു'; പലാഷുമായുള്ള ബന്ധം അവസാനിപ്പിച്ചു; വിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ധാന

എന്നാല്‍ 71ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍ ഇന്റര്‍ മയാമിയെ വീണ്ടും മുന്നിലെത്തിച്ചു. വാന്‍കൂവര്‍ താരത്തില്‍ നിന്നു പന്ത് റാഞ്ചി മെസി നല്‍കിയ പാസ് ഡി പോള്‍ കൃത്യമായി വലയിലാക്കി.

90 മിനിറ്റ് കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടതോടെ വീണ്ടും മെസിയുടെ പാസില്‍ മൂന്നാം ഗോള്‍. ടഡേയോ അല്ലെന്‍ഡാണ് ഇത്തവണ വല ചലിപ്പിച്ചത്.

മെസി മയാമിയില്‍ എത്തിയ ശേഷം പഴയ ബാഴ്‌സലോണ സഹ താരങ്ങളായ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ് എന്നിവര്‍ മയാമിയിലെത്തിയിരുന്നു. ഇരുവരുടേയും ടീമിനായുള്ള അവസാന മത്സരം കൂടിയായിരുന്നു ഫൈനല്‍.

Inter Miami team with MLS title
ദയനീയം ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിലും അടപടലം തോറ്റു
Summary

Lionel Messi helped Inter Miami to win their first ever MLS title on unday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com