ബൈസിക്കിൾ കിക്കിലൂടെ ​ഗോൾ വല കുലുക്കി ലൂയിസ് ഡയസ്, ബ്രസീലിനെ ഞെട്ടിച്ചത് 10ാം മിനിറ്റിൽ

കൊളംബിയക്കെതിരെ ഒരു ​ഗോൾ വഴങ്ങി 10ാം മിനിറ്റിൽ തന്നെ ബ്രസീൽ സമ്മർദത്തിലേക്ക് വീണിരുന്നു
ബ്രസീലിനെതിരെ ​ഗോൾ നേടിയ ലൂയിസ് ഡയസിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
ബ്രസീലിനെതിരെ ​ഗോൾ നേടിയ ലൂയിസ് ഡയസിന്റെ ആഘോഷം/ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കോപ്പ അമേരിക്കയിൽ കൊളംബിയക്കെതിരെ 2-1ന് ജയം പിടിച്ച് ബ്രസീൽ ടൂർണമെന്റിന്റെ ​ഗ്രൂപ്പ് ഘട്ടം ​ആഘോഷമാക്കി. എന്നാൽ കൊളംബിയക്കെതിരെ ഒരു ​ഗോൾ വഴങ്ങി 10ാം മിനിറ്റിൽ തന്നെ ബ്രസീൽ സമ്മർദത്തിലേക്ക് വീണിരുന്നു. അവിടെ ബ്രസീലിന് വലിയ പ്ര​ഹരമേൽപ്പിച്ചത് കൊളംബിയയുടെ ലൂയിസ് ഡയസ്. 

കോപ്പ അമേരിക്കയിൽ ഈ വർഷം ഇത് ആദ്യമായിട്ടായിരുന്നു 10 മിനിറ്റിനുള്ളിൽ ബ്രസീൽ ​ഗോൾ വഴങ്ങുന്നത്. ബൈസിക്കിൾ കിക്കിലൂടെയായിരുന്നു ഇവിടെ ലൂയിസ് ഡയസിന്റെ തകർപ്പൻ ​ഗോൾ. കൊളംബിയൻ താരം വിൽമർ ബാരിയോസിനെ ലക്ഷ്യമിട്ടാണ് ജുവാൻ ​കുഡാഡ്രോയുടെ ക്രോസ് ബോക്സിനുള്ളിലേക്ക് വന്നത്. എന്നാൽ പന്തെത്തിയത് ലൂയിസ് ഡയസിന് മുൻപിൽ. 

ലൂയുിസ് ഡയസിന്റെ ഓവർ​ഹെഡ് കിക്കിന് മുൻപിൽ ​ഗോൾകീപ്പറും ബ്രസീൽ കാണികളും നിശബ്ദരായി. മികച്ച ഫോമിൽ കളിക്കുന്ന ലൂയിസ് ഡയസ് ഇതുവരെ രണ്ട് ​ഗോളുകൾ ഈ മാസം നേടി. ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ പെറുവിന് എതിരെയായിരുന്നു ഈ മാസം ആദ്യം ലൂയിസ് ​ഗോൾ നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com