മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍; രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് 'മാജിക്കല്‍ ടച്ച്':  അമോല്‍ മജുംദാര്‍

ഡാറ്റയ്ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും രോഹിത് ശര്‍മ്മ പ്രാധാന്യം നല്‍കുന്നു
രോഹിത് ശർമ്മ/ പിടിഐ
രോഹിത് ശർമ്മ/ പിടിഐ
Updated on
1 min read

മുംബൈ; രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിക്ക് ഒരു 'മാജിക്കല്‍ ടച്ച്' ഉണ്ടെന്ന് മുന്‍ ക്രിക്കറ്റ് താരം അമോല്‍ മജുംദാര്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണ്. ചിന്തകളിലും അതു നടപ്പാക്കുന്നതിലും വളരെ ലാളിത്യമാണ് ഇന്ത്യന്‍ നായകന്‍ കാണിക്കുന്നത്. 

ടീം അംഗങ്ങളോടും വളരെ സൗഹാര്‍ദ്ദപരമായി ഇടപെടുന്നു. അതുകൊണ്ടു സങ്കീര്‍ണ്ണതകള്‍ ലളിതമാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ടീമിന്റെ അന്തരീക്ഷവും വളരെ ശാന്തമാണ്. ഡാറ്റയ്ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും രോഹിത് ശര്‍മ്മ പ്രാധാന്യം നല്‍കുന്നു. 

രോഹിതിന്റെ ആസൂത്രണത്തിന്റെ പ്രധാനഭാഗവും അതാണ്. ഓരോ എതിരാളികളുടേയും സ്ഥിതിവിവരക്കണക്കുകളും വിശദാംശങ്ങളും രോഹിതിന് അറിയാം. ഇതു സഹകളിക്കാരന് മനസ്സിലാക്കി കൊടുക്കുന്നു. ടീമിലെ എല്ലാ അംഗങ്ങളുമായും ശാന്തവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷം ഉണ്ടാക്കാന്‍ രോഹിത് വളരെയേറെ ശ്രദ്ധ നല്‍കുന്നുവെന്നും അമോല്‍ മജുംദാര്‍ പറഞ്ഞു. 

രോഹിത് ശർമ്മ പാക് നായകൻ ബാബർ അസമിനൊപ്പം/ പിടിഐ
രോഹിത് ശർമ്മ പാക് നായകൻ ബാബർ അസമിനൊപ്പം/ പിടിഐ

രോഹിത് ശര്‍മ്മയുടെ മാജിക്കല്‍ ടച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനും ഏറെ ഗുണം ലഭിച്ചു. മുംബൈയുടെ നായകസ്ഥാനം രോഹിത ഏറ്റെടുത്തതു മുതല്‍ അതു കാണാനാകും. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ചു ഐപിഎല്‍ കിരീടങ്ങളാണ് മുംബൈയ്ക്ക് ലഭിച്ചത്. ലോകകപ്പിലും ആ മാജിക്കല്‍ ടച്ച് രോഹിത് തുടരുമെന്ന് അമോല്‍ മജുംദാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com