ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച്; തകര്‍പ്പന്‍ റെക്കോര്‍ഡും തന്റെ പേരിലാക്കി സഞ്ജു സാംസണ്‍

സിംബാബ് വെക്കെതിരെ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റര്‍ കീപ്പര്‍ ബാറ്ററാണ് സഞ്ജു
Published on

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ചായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണിനെ തേടി മറ്റൊരു റെക്കോര്‍ഡും. സിംബാബ് വെക്കെതിരെ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആവുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റര്‍ കീപ്പര്‍ ബാറ്ററാണ് സഞ്ജു. 

39 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും സഹിതം 43 റണ്‍സോടെയാണ് സഞ്ജു പുറത്താവാതെ നിന്നത്. മൂന്ന് ക്യാച്ചുകള്‍ എടുത്ത സഞ്ജു ഒരു റണ്‍ഔട്ടിലും ഭാഗമായി. 97-4 എന്ന നിലയില്‍ ഇന്ത്യ നില്‍ക്കെയാണ് വലിയ അപകടങ്ങളിലേക്ക് തള്ളി വിടാതെ സഞ്ജു ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ കഴിഞ്ഞ ഏകദിന പരമ്പരയില്‍ അര്‍ധ ശതകം നേടിയും സഞ്ജു മികവ് കാണിച്ചു. 54 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. 6 ഏകദിനത്തില്‍ നിന്ന് 161 റണ്‍സ് ആണ് സഞ്ജു ഇതുവരെ നേടിയത്. ബാറ്റിങ് ശരാശരി 161.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com