മിന്നും ഫോമില്‍ ബാറ്റിങ്; കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍ സ്മൃതി മന്ധാന

ഇംഗ്ലണ്ടിനെതിരായ ടി20യില്‍ മൂന്ന് കളിയില്‍ നിന്ന് താരം 111 റണ്‍സാണ് അടിച്ചെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ദുബായ്: ടി20 വനിതാ റാങ്കിങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ബാറ്റര്‍ റാങ്കിങില്‍ താരം രണ്ടാം സ്ഥാനത്തേക്ക് കയറി. ഏകദിന റാങ്കിങില്‍ താരം ഏഴാം സ്ഥാനത്തേക്കും കയറിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മിന്നും ഫോമാണ് സ്മൃതിക്ക് റാങ്കിങ് കുതിപ്പില്‍ നേട്ടമായത്. 

ഇംഗ്ലണ്ടിനെതിരായ ടി20യില്‍ മൂന്ന് കളിയില്‍ നിന്ന് താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഈ പ്രകടനത്തിന് പിന്നാലെയാണ് താരം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലേക്ക് കുതിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലെ ആദ്യ പോരില്‍ 91 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. പിന്നാലെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഏകദിന റാങ്കിങില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റാങ്കിങില്‍ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന റാങ്കിങില്‍ താരം ആദ്യ പത്തില്‍ തിരിച്ചെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്‍പതാം സ്ഥാനത്താണ് ഹര്‍മന്‍പ്രീത്. 

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12ാം റാങ്കിലെത്തി. വിക്കറ്റ് കീപ്പര്‍ യസ്തിക ഭാട്ടിയയും ബാറ്റര്‍ റാങ്കിങില്‍ നില മെച്ചപ്പെടുത്തി. താരം ഒറ്റയടിക്ക് എട്ട് സ്ഥാനം ഉയര്‍ന്ന് 37ല്‍ ഇടംപിടിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com