കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരിക്ക് പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഷിബ്പുര്‍ മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം ബിജെപിയുടെ രതിന്ദ്രനാഥ് ചക്രബര്‍ത്തിയെയാണ് പരാജയപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് തിവാരി തൃണമൂലില്‍ ചേര്‍ന്നത്. 32,000 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് മനോജ് തന്റെ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ടിരിക്കുന്നത്.
ബംഗാളില്‍ തൃണമൂല്‍ തരംഗം ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. അത്യന്തം ആവേശകരമായ മത്സരത്തില്‍ സുവേന്ദു അധികാരിയെ പരാജയപ്പെടുത്തി നന്ദിഗ്രാമില്‍ മമത ബാനര്‍ജി വിജയക്കൊടി നാട്ടി. 1200 വോട്ടിനാണ് മമതയുടെ വിജയം.
294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 213 സീറ്റുകളിലാണ് ലിഡ് ചെയ്യുന്നത്. ബിജെപി 77 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 2016ലേതിനെക്കാള്‍ മികച്ച വിജയമാണ് തൃണമൂല്‍ നേടിയത്.
പാര്‍ട്ടിയുടെ വിജയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവില്‍ തൃണമൂല്‍ മുന്നേറുന്നത്.
292 സീറ്റുകളിലെ ഫലസൂചനകളില്‍ 213 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിക്ക് 79 സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസ് ഇടത് സഖ്യത്തിന് നിലവില്‍ രണ്ട് സീറ്റിലാണ് ലീഡുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates