എംബാപ്പെ റയൽ മാഡ്രിഡിലേക്ക്

സീസൺ അവസാനത്തോടെ പിഎസ്ജിയുടെ പടിയിറങ്ങും
എംബാപ്പെ
എംബാപ്പെട്വിറ്റര്‍
Updated on
1 min read

പാരിസ്: ഫ്രാൻസ് ക്യാപ്റ്റനും പിഎസ്ജി സൂപ്പർ താരവുമായി കിലിയൻ എംബാപ്പെ സ്പാനിഷ് വമ്പൻമാരായ റയൽ മാ‍ഡ്രിഡിലേക്ക്. നേരത്തെ തന്നെ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ റോയിട്ടേഴ്സാണ് താരത്തിന്റെ ലാ ലി​ഗ സൂപ്പർ ടീമിലേക്കുള്ള പ്രവേശനം വ്യക്തമാക്കി റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

ഈ സീസൺ അവസാനത്തോടെ താരം പിഎസ്ജിയുടെ പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വേ​ഗം, ഡ്രിബ്ലിങ്, ഫിനിഷിങ് മികവുകളെല്ലാം ചേർന്ന എംബാപ്പെ നിലവിൽ ലോകത്ത പ്രീമിയർ ഫുട്ബോളർമാരിൽ ഒരാളാണ്. യൂറോപ്പിലെ വൻ ശക്തികളാണ് റയൽ എന്ന കാര്യത്തിൽ തർക്കമില്ല.

എംബാപ്പെ
മൂന്നാം ദിനം തുടക്കം തന്നെ ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ മടങ്ങി

കഴിഞ്ഞ വർഷം അവസാനത്തിൽ പിഎസ്ജിയും എംബാപ്പെയും കരാർ പുതുക്കിയിരുന്നില്ല. ഇതോടെ തന്നെ അഭ്യൂഹങ്ങളും ശക്തമായി.

എംബാപ്പെയെ സംബന്ധിച്ചു കരിയറിൽ സ്വാധീനിച്ച രണ്ട് ഫുട്ബോൾ താരങ്ങൾ സിനദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. ഇരുവരും റയലിന്റെ സൂപ്പർ താരങ്ങളായാണ് പടിയിറങ്ങിയത്. സിദാൻ ഹാട്രിക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് ടീമിനെ പരിശീലകനെന്ന നിലയിൽ നയിക്കുകയും ചെയ്തു. ഇരുവരുടേയും ക്ലബ് പാരമ്പര്യം എംബാപ്പെയുടെ സ്പാനിഷ് നീക്കത്തിനു ആക്കം കൂട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com