എംബാപ്പെയുടെ ഇരട്ട ഗോളുകള്‍, റയല്‍ തലപ്പത്ത്, ടോട്ടനത്തെ തകര്‍ത്ത് മോയസിന്റെ എവര്‍ട്ടന്‍

സ്പാനിഷ് ലാ ലിഗയില്‍ കിരീട പോരാട്ടം കനക്കുന്നു. റയല്‍ ഒന്നാമത്. അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാമതും ബാഴ്‌സലോണ മൂന്നാം സ്ഥാനത്തും
Mbappe shines
എംബാപ്പെയുടെ മുന്നേറ്റംഎപി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കൂറ്റന്‍ ജയം. മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് അവര്‍ ഇപ്‌സ്‌വിച് ടൗണിനെ തകര്‍ത്തു. ത്രില്ലറിലാറിലാണ് എവര്‍ട്ടന്‍ ടോട്ടനത്തെ വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണ്ടും ഓള്‍ഡ് ട്രഫോര്‍ഡില്‍ തോറ്റു.

1. ആറാട്ട്

Mbappe shines
​ഗോൾ നേടിയ ഹാളണ്ട്എപി

മഞ്ചസ്റ്റര്‍ സിറ്റി എവേ പോരാട്ടത്തില്‍ നിറഞ്ഞാടി. ഇരു പകുതികളിലായി ടീം 3 ഗോളുകള്‍ വീതം ഇപ്‌സ്‌വിച് ടൗണിന്റെ വലയില്‍ നിക്ഷേപിച്ചു. ഫില്‍ ഫോഡന്‍, മാറ്റിയോ കൊവാസിച്, ജെറമി ഡോകു, എര്‍ലിങ് ഹാളണ്ട്, ജെയിംസ് മക്ക്അറ്റി എന്നിവരാണ് ഗോളുകള്‍ നേടിയത്. ഫില്‍ ഫോഡന്‍ ഇരട്ട ഗോളുകള്‍ വലയിലാക്കി.

2. മോയസിന്റെ രണ്ടാം ഘട്ടം

Mbappe shines
ഡേവിഡ് മോയസ്എക്സ്

എവര്‍ട്ടന്‍ ഡഗൗട്ടില്‍ വീണ്ടുമെത്തിയ ഡേവിഡ് മോയസിനു തോല്‍വിയോടെ തുടങ്ങേണ്ടി വന്നു. എന്നാല്‍ തൊട്ടു പിന്നാലെ നടന്ന പോരാട്ടത്തില്‍ എവര്‍ട്ടന്‍ വിജയം സ്വന്തമാക്കി. ടോട്ടനം ഹോട്‌സ്പറിനെ അവര്‍ 3-2നു വീഴ്ത്തി. ആദ്യ പകുതിയില്‍ തന്നെ എവര്‍ട്ടന്‍ 3 ഗോളുകള്‍ നേടി. കളിയുടെ അവസാന ഘട്ടത്തിലാണ് ടോട്ടനം രണ്ട് ഗോളുകള്‍ മടക്കിയത്. എന്നാല്‍ അനിമി വിജയം എവര്‍ട്ടന്‍ കളയാതെ കാത്തു.

3. വീണ്ടും മാഞ്ചസ്റ്റര്‍ ദുരന്തം

Mbappe shines
റുബൻ അമോറിം നിരാശനായി ഡ​ഗൗട്ടിൽഎപി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് നാണക്കേട് തുടരുന്നു. സീസണില്‍ സ്വന്തം തട്ടകത്തില്‍ പല മത്സരങ്ങള്‍ തോറ്റ അവര്‍ ആ പട്ടികയിലേക്ക് മറ്റൊന്നു കൂടി ചേര്‍ത്തു. ഇത്തവണ ബ്രൈറ്റനാണ് മുന്‍ ചാംപ്യന്‍മാരെ തകര്‍ത്തത്. 1-3നാണ് ബ്രൈറ്റന്‍ വിജയം സ്വന്തമാക്കിയത്.

4. പോര് കടുപ്പം

Mbappe shines
എംബാപ്പെഎപി

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ലാസ് പല്‍മാസിനെ അവര്‍ 4-1നു വീഴ്ത്തി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം റയല്‍ 4 ഗോളുകള്‍ മടക്കിയാണ് ജയം പിടിച്ചത്. കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകള്‍ നേടി. ബ്രമിന്‍ ഡയസ്, റോഡ്രിഗോ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ നേടിയത്. ജയത്തോടെ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കയറി.

5. ഇന്ററോ നാപ്പോളിയോ?

Mbappe shines
ഇന്റർ ടീംഎക്സ്

ഇറ്റാലിയന്‍ സീരി എയിലും പോരാട്ടം കനക്കുന്നു. എംപോളിയെ ഇന്നലെ ഇന്റര്‍ മിലാന്‍ 3-1നു വീഴ്ത്തി. നാപ്പോളിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 21 കളിയില്‍ 50 പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ററിനു 20 കളിയില്‍ 47 പോയിന്റുകള്‍. ഒരു മത്സരം കുറച്ചു കളിച്ച ഇന്ററിനു അടുത്ത പോരാട്ടം ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com