ടി20 ലോകകപ്പ് സംഘത്തിലെ മെന്റര്‍; ധോനിക്കെതിരെ ബിസിസിഐക്ക് പരാതി 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ മെന്ററായി എംഎസ് ധോനിയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബിസിസിഐക്ക് പരാതി
ധോനി/ ഫയല്‍ ചിത്രം
ധോനി/ ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ മെന്ററായി എംഎസ് ധോനിയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബിസിസിഐക്ക് പരാതി. ബിസിസിഐ ഉന്നതാധികാര സമിതിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. 

ഇരട്ട പദവി ചൂണ്ടിക്കാണിച്ചാണ് ധോനിക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് ഒപ്പമാണ് ഇന്ത്യന്‍ ടീമിന്റെ മെന്ററായി ധോനി എത്തുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. 

ടി20 ലോകകപ്പിലേക്ക് മാത്രമായിരിക്കും ധോനിയുടെ സേവനം എന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനാണ് ധോനി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com