അശക്തനായി മെസി; 2-0ന് തകര്‍ത്ത് സെവിയ; കോപ്പ ഡെല്‍ റേ കിരീടം ചൂടാന്‍ അത്ഭുതം കാത്ത് ബാഴ്‌സ

25ാം മിനിറ്റില്‍ സെന്‍ട്രല്‍ ഡിഫന്റര്‍ ജുലസ് കൗണ്ടേയും, 85ാം മിനിറ്റില്‍ ബാഴ്‌സ മുന്‍ താരം റാക്കിടിച്ചും സെവിയക്ക് വേണ്ടി വല കുലുക്കി
സെവിയക്കെതിരെ ഗ്രീസ്മാന്റെ മുന്നേറ്റം/ഫോട്ടോ; എഫ്‌സി ബാഴ്‌സലോണ, ഫെയ്‌സ്ബുക്ക്‌
സെവിയക്കെതിരെ ഗ്രീസ്മാന്റെ മുന്നേറ്റം/ഫോട്ടോ; എഫ്‌സി ബാഴ്‌സലോണ, ഫെയ്‌സ്ബുക്ക്‌
Updated on
1 min read

സെവിയ: കോപ്പ ഡെല്‍ റേ കിരീടത്തിലേക്ക് എത്താന്‍ ബാഴ്‌സയ്ക്ക് മുന്‍പില്‍ തടയിട്ട് സെവിയ്യ. സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ 2-0ന് ബാഴ്‌സയെ സെവിയ തോല്‍പ്പിച്ചു. 

എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സെവിയയുടെ ജയം. 25ാം മിനിറ്റില്‍ സെന്‍ട്രല്‍ ഡിഫന്റര്‍ ജുലസ് കൗണ്ടേയും, 85ാം മിനിറ്റില്‍ ബാഴ്‌സ മുന്‍ താരം റാക്കിടിച്ചും സെവിയക്ക് വേണ്ടി വല കുലുക്കി. മൂന്ന് ബാഴ്‌സ പ്രതിരോധ നിരക്കാരെ ഡ്രിബിള്‍ ചെയ്ത് വെട്ടിച്ചാണ് ജുലസ് ഗോള്‍ വല കുലുക്കിയത്. 

ഇതോടെ 2-0ന് രണ്ടാം പാദത്തില്‍ സെവിയയ്ക്ക് മറുപടി ഫൈനലിലേക്ക് കടക്കുക ബാഴ്‌സയ്ക്ക് മുന്‍പില്‍ വലിയ വെല്ലുവിളിയാണ്. മാത്രമല്ല, അടുത്ത ആഴ്ച ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലെ പോരില്‍ പിഎസ്ജിയെ നേരിടാനിരിക്കുന്ന ബാഴ്‌സയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതുമാണ് സെവിയക്കെതിരായ തോല്‍വി. 

പിക്വേ പുറത്തിരുന്നപ്പോള്‍, ലെഫ്റ്റ് ബാക്കായി ജോര്‍ദി ആല്‍ബ, റൈറ്റ് ബാക്കായി ജുനിയര്‍ ഫിര്‍പോ, സെന്റര്‍ ബാക്കായി ഒസ്‌കാര്‍ മിന്‍ഗ്വേസ എന്നിവരെയാണ് കോമാന്‍ ഇറക്കിയത്. കഴിഞ്ഞ ആഴ്ച റയല്‍ ബെറ്റിസിന് എതിരെ പ്രധാന കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചതിന് ശേഷമാണ് സെവിയക്കെതിരെ കോമാന്‍ ഇവരെ ഇറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com