വീണ്ടും 'മെസ്സി മാജിക്', ഇന്റർ മയാമിക്ക് കിരീടം 

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീടനേട്ടം 44 ആയി
മയാമിക്കായി ഗോള്‍ നേടിയ മെസിയുടെ ആഹ്ലാദം
മയാമിക്കായി ഗോള്‍ നേടിയ മെസിയുടെ ആഹ്ലാദം
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കല്‍ ലീഗ്‌സ് കപ്പില്‍ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മയാമിക്ക് കിരീടം. ഫൈനലില്‍ നാഷ് വില്ലയെ മയാമി തോല്‍പ്പിച്ചു. മയാമിയുടെ ആദ്യ കിരീട നേട്ടമാണിത്. 


പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (10-9) ഇന്റര്‍ മയാമിയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു.  മത്സരത്തിന്റെ 23-ാം മിനുട്ടില്‍ തകര്‍പ്പന്‍ ഗോളോടെ മെസ്സിയാണ് ഇന്റര്‍ മയാമിയെ മുന്നിലെത്തിച്ചത്. 

ടൂര്‍ണമെന്റില്‍ ഏഴു മത്സരങ്ങളില്‍ നിന്നായി മെസി 10 ഗോളുകള്‍ നേടി. 
അമേരിക്കയിലെ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ മെസ്സി കീരീടം സ്വന്തമാക്കി. ഇതോടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീടനേട്ടം 44 ആയി. 
 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com