'ഗില്ലിനെ കണ്ട് പഠിക്കു'; ഇം​ഗ്ലീഷ് താരത്തോട് മൈക്കൽ വോൺ

നിരന്തരം മോശം ഫോമില്‍ കളിക്കുന്ന ഓപ്പണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍
Zak Crawley against India
Zak CrawleyX
Updated on
1 min read

ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ട ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റര്‍ സാക് ക്രൗളിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ക്രൗളി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലില്‍ നിന്നു ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും വോണ്‍ പറയുന്നു. നിരന്തരം പരാജയപ്പെട്ടിട്ടും ഇത്രയും ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഭാഗ്യം കിട്ടിയ താരമെന്നാണ് ക്രൗളിയെ വോണ്‍ വിശേഷിപ്പിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയിലെ നാലിന്നിങ്‌സില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ക്രൗളിക്ക് നേടാനായത്.

'ഞാനുള്‍പ്പെടെയുള്ള ആരാധകരെ നിരാശപ്പെടുത്തിയ നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മോശമെന്നു എനിക്കു തോന്നിയത് ക്രൗളിയെയാണ്.'

'അദ്ദേഹം 56 മത്സരങ്ങള്‍ ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ കളിച്ചു. നേടിയത് 5 സെഞ്ച്വറികള്‍ മാത്രം. ശരാശരി 31 ആണ്. ടെസ്റ്റില്‍ 102 തവണ ബാറ്റ് ചെയ്ത ക്രൗളി 42 തവണ ഒറ്റ അക്കത്തില്‍ പുറത്തായി. 2500 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടുള്ള ഓപ്പണര്‍മാരില്‍ ഏറ്റവും കുറഞ്ഞ ശരാശരിയും ക്രൗളിയ്ക്കാണുള്ളത്. ഇത്ര മേശം റെക്കോര്‍ഡുണ്ടായിട്ടും അദ്ദേഹം ടീമില്‍ സ്ഥിരമായി ഇടംപിടിക്കുന്നു. ഭാഗ്യവാനാണ് ക്രൗളി'- വോണ്‍ തുറന്നടിച്ചു.

Zak Crawley against India
264 റൺസ്! നായകനായി അരങ്ങേറി ഏറ്റവും ഉയർന്ന വ്യക്​തി​ഗത സ്കോർ; ചരിത്ര നേട്ടത്തില്‍ വിയാന്‍ മള്‍ഡര്‍

ക്രൗളി ഇനിയെങ്കിലും ബാറ്റിങ് ശൈലി മാറ്റാനുള്ള ശ്രമം നടത്തണമെന്നു വോണ്‍ വ്യക്തമാക്കി. ഇക്കാര്യത്തിലാണ് താരം ശുഭ്മാന്‍ ഗില്ലിനെ മാതൃകയാക്കേണ്ടത് എന്നും വോണ്‍ പറയുന്നു. നിലവിലെ പരമ്പരയിലെ നാലിന്നിങ്‌സുകളില്‍ നിന്നു 600നു മുകളില്‍ റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. അദ്ദേഹം ബാറ്റിങില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ സന്നദ്ധനായെന്നു വോണ്‍ പറഞ്ഞു.

'ഗില്ലിനെ നോക്കു, പരമ്പര തുടങ്ങുമ്പോള്‍ ഗില്ലിന്റെ ശരാശരി 35 ആയിരുന്നു. നാല് ഇന്നിങ്‌സുകള്‍ കഴിയുമ്പോള്‍ ശരാശരി 42 ആയി. അദ്ദേഹം തന്ത്രം മാറ്റിപ്പിടിച്ചതിന്റെ ഗുണമാണ്. എല്‍ബിഡബ്ല്യു വിക്കറ്റായി എളുപ്പം മടങ്ങാന്‍ സാധ്യതയുണ്ടെന്നു സ്വയം കണ്ടെത്തി ഗില്‍ അതില്‍ മാറ്റം വരുത്തി. ആദ്യം പ്രതിരോധിക്കുക, പിന്നീട് ആക്രമിക്കുക എന്നതടക്കമുള്ള തന്ത്രങ്ങളാണ് അദ്ദേഹം ബാറ്റിങിനു ഇറങ്ങിയപ്പോള്‍ നടപ്പിലാക്കിയത്'- വോണ്‍ ചൂണ്ടിക്കാട്ടി.

ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഗില്‍ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടി. പരമ്പരയിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നു 147, 8, 269, 161 സ്‌കോറുകളാണ് താരം നേടിയത്. പരാജയപ്പെട്ടത് ഒറ്റ ഇന്നിങ്‌സില്‍ മാത്രം.

Zak Crawley against India
'പന്തെടുത്തപ്പോഴെല്ലാം അവളായിരുന്നു മനസില്‍'- 10 വിക്കറ്റ് നേട്ടം കാന്‍സര്‍ ബാധിച്ച സഹോദരിക്ക് സമര്‍പ്പിച്ച് ആകാശ് ദീപ്
Summary

Michael Vaughan, Zak Crawley, Shubman Gill: Former England skipper Michael Vaughan has lambasted opener Zak Crawley for his inconsistent performances in the ongoing Test series against India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com