'പന്തെടുത്തപ്പോഴെല്ലാം അവളായിരുന്നു മനസില്‍'- 10 വിക്കറ്റ് നേട്ടം കാന്‍സര്‍ ബാധിച്ച സഹോദരിക്ക് സമര്‍പ്പിച്ച് ആകാശ് ദീപ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ആകാശ് ദീപിന്റെ മിന്നും ബൗളിങ്
Akash Deep celebrates wicket with KL Rahul
Akash DeepX
Updated on
1 min read

ബര്‍മിങ്ഹാം: 'ഒരോ തവണ പന്തെടുക്കുമ്പോഴും അവളെക്കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസില്‍ കടന്നു വരും'- വികാരം അടക്കി നിര്‍ത്താനാകാതെ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് പറഞ്ഞു. രണ്ടാം ടെസ്റ്റിലെ ഇംഗ്ലണ്ടിനെതിരായ പത്ത് വിക്കറ്റ് പ്രകടനം കഴിഞ്ഞ രണ്ട് മാസമായി കാന്‍സറിനോടു പോരാടുന്ന തന്റെ സഹോദരിക്കു സമര്‍പ്പിക്കുന്നതായി ആകാശ് വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണാകമായത് ആകാശ് ദീപിന്റെ പേസ് ബൗളിങായിരുന്നു. ബുംറയുടെ അഭാവത്തില്‍ ടീമിലിടം കിട്ടിയ ആകാശ് ഒന്നാം ഇന്നിങ്‌സില്‍ 4 വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റുകളും വീഴ്ത്തി 10 വിക്കറ്റുകളുമായി ഇംഗ്ലണ്ടിനെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു.

'ഞാന്‍ ഇതേക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. രണ്ട് മാസം മുന്‍പാണ് എന്റെ സഹോദരിക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. എനിക്കുറപ്പുണ്ട് ഈ പ്രകടനത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് അവളായിരിക്കും. ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ചില പുഞ്ചിരികള്‍ കൊണ്ടു വരും.'

Akash Deep celebrates wicket with KL Rahul
'അദ്ദേഹം എവിടെ? എനിക്കൊന്നു കാണണം'; ചരിത്ര ജയത്തിനു പിന്നാലെ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റിനെ 'ട്രോളി' ഗില്‍ (വിഡിയോ)

'ഞാന്‍ പന്ത് എടുക്കുമ്പോഴെല്ലാം അവളായിരിക്കും എന്റെ മനസ്സില്‍. ഈ പ്രകടനം അവള്‍ക്കു സമര്‍പ്പിക്കുന്നു. എന്റെ ചേച്ചിയോടു പറയാനുള്ളത് ഇതാണ്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്'- മത്സര ശേഷം ജിയോ ഹോട്ട്‌സ്റ്റാറില്‍ ചേതേശ്വര്‍ പൂജാരയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് താരം ജീവിതത്തില്‍ കടന്നു പോകുന്ന അവസ്ഥകളെക്കുറിച്ച് മനസ് തുറന്നത്.

അടുത്ത ടെസ്റ്റ് നടക്കുന്നത് ലോര്‍ഡ്‌സിലാണ്. ആ ടെസ്റ്റിനെക്കുറിച്ചുള്ള ചിന്തകളൊന്നും ഇപ്പോള്‍ തന്റെ ഉള്ളില്‍ ഇല്ലെന്നു ആകാശ് പറയുന്നു. ഈ നിമിഷത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അതിനാല്‍ തന്നെ ലോര്‍ഡ്‌സിലെ ഗെയിം പ്ലാന്‍ എന്താണെന്നു എന്നൊന്നും മനസില്‍ ഇല്ല. സ്വന്തം കഴിവിലും കരുത്തിലും വിശ്വസിക്കുക എന്നതു മാത്രമാണ് തന്റെ മന്ത്രമെന്നും 28കാരന്‍ വ്യക്തമാക്കി.

Akash Deep celebrates wicket with KL Rahul
'മഴ പെയ്യും, സമനില എടുത്തുകൂടെ?'; ക്യാപ്റ്റൻ ​ഗില്ലിനോട് ബ്രൂക്കിന്റെ ചോദ്യം (വിഡിയോ)
Summary

England vs India: 2nd Test at Birmingham, Akash Deep dedicated his stellar performance in India's jinx-breaking Test win over England to his sister, who is battling cancer for the past two months.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com