വെടിക്കെട്ട് ബാറ്റിങ്, സെഞ്ച്വറിക്കരികെ വീണ് മിച്ചല്‍ മാര്‍ഷ്; ലഖ്നൗവിന് കൂറ്റന്‍ സ്‌കോര്‍

Mitchell Marsh falling close to a century; Lucknow post a huge score
മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്‌
Updated on
1 min read

ജയ്പുര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 222 റണ്‍സ് വിജയലക്ഷ്യം.നിശ്ചിത 20 ഓവറില്‍ ലഖ്നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സെടുത്തത്. 57 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത് മിച്ചല്‍ മാര്‍ഷിന്റെയും 29 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റെയും പ്രകടനമാണ് ലഖ്നൗവിന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റേത് മികച്ച തുടക്കമായിരുന്നു. തകര്‍ത്തടിച്ച മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് 3.3 ഓവറില്‍ തന്നെ ടീം അമ്പത് കടന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം 83 റണ്‍സിലെത്തി. ഏഴാം ഓവറില്‍ ഇംഗ്ലിസ് അര്‍ധസെഞ്ചുറി തികച്ചു. 23 പന്തിലാണ് താരത്തിന്റെ ഫിഫ്റ്റി. എട്ടോവറില്‍ ടീം 105 റണ്‍സിലെത്തി. എന്നാല്‍ ഒന്‍പതാം ഓവറില്‍ ജോഷ് ഇംഗ്ലിസ് പുറത്തായി.

പിന്നീട് നിക്കോളാസ് പുരാനെ ഒരുവശത്തുനിര്‍ത്തി മാര്‍ഷ് വെടിക്കെട്ട് നടത്തി. 25 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച മാര്‍ഷ് ടീമിനെ 150 കടത്തി. പുരാന്‍ 16 റണ്‍സെടുത്ത് പുറത്തായി.മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തും മാര്‍ഷുമാണ് ലഖ്നൗ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് ടീമിനെ 200 കടത്തി. പന്ത് 23 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു.

Summary

Mitchell Marsh falling close to a century; Lucknow post a huge score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com