രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

ടീം സ്വന്തമാക്കാൻ കൽ സോമാനി നടത്തിയ ശ്രമം പാളി
Rajasthan Royals team
Rajasthan Royalsx
Updated on
1 min read

ജയ്പുർ: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് ടീമിനെ സ്വന്തമാക്കി വ്യവസായ പ്രമുഖരായ ലക്ഷ്മി എൻ മിത്തൽ, ആദിത്യ മിത്തൽ, അദാർ പൂനവാല എന്നിവരടങ്ങിയ കൺസോർഷ്യം. രാജസ്ഥാന്റെ മറ്റ് ലീ​ഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക ടി20യിലെ പാൾ റോയൽസ്, കരീബിയൻ ലീ​ഗിലെ ബാർബഡോസ് റോയൽസ് ടീമുകളേയും കൺസോർഷ്യം ഏറ്റെടുക്കും. ഏകദേശം 1.65 ബില്യൺ ഡോളറിന് (ഏതാണ്ട് 15,660.23 കോടി രൂപ) ടീമിന്റെ മുഴുവൻ ഓഹരികളും കൺസോർഷ്യം സ്വന്തമാക്കിയത് എന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിസിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഐപിഎൽ ഗവേണിങ് കൗൺസിൽ എന്നിവയുടെ അനുമതിയുൾപ്പെടെയുള്ള നിയമപരമായ പരിശോധനകൾക്ക് ശേഷം, ഫ്രാഞ്ചൈസിയുടെ ഏകദേശം 75 ശതമാനം മിത്തൽ കുടുംബവും, 18 ശതമാനം പൂനവാലയും സ്വന്തമാക്കും. നിലവിലെ ഉടമ മനോജ് ബദാലെ ഉൾപ്പെടെയുള്ള നിക്ഷേപകർക്കായി ബാക്കി 7 ശതമാനം ഓഹരികൾ മാറ്റിവെക്കും. 2026-ന്റെ മൂന്നാം പാദത്തിൽ ഈ കരാർ നടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഇക്കഴിഞ്ഞ മാർച്ചിൽ കൽ സോമാനിയുടെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് (ഏകദേശം 15,3000 കോടി) ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ ആവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാത്തതും, റെഗുലേറ്ററി തടസങ്ങളും, കൺസോർഷ്യത്തിന്റെ ഘടനയിലെ അനിശ്ചിതത്വങ്ങളും കാരണം ആ ശ്രമം പരാജയപ്പെട്ടു.

Rajasthan Royals team
'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

പിന്നാലെയാണ് മിത്തലിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കാൻ എത്തിയത്. ആർസലർ മിത്തൽ ചെയർമാൻ ലക്ഷ്മി എൻ മിത്തൽ, സിഇഒ ആദിത്യ മിത്തൽ, നോൺ-ഇൻഡിപെൻഡന്റ് ഡയറക്ടർ വനിഷ മിത്തൽ ഭാട്ടിയ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല എന്നിവരാണ് പുതിയ ബോർഡ് അം​ഗങ്ങൾ.

നിലവിൽ രാജസ്ഥാൻ റോയൽസ് മനോജ് ബദാലെയുടെ എമർജിങ് മീഡിയ വെഞ്ചേഴ്സിന്റെ ഉടമസ്ഥതയിലാണ്. ഇവർക്ക് ഫ്രാഞ്ചൈസിയിൽ 65 ശതമാനം ഓഹരിയുണ്ട്. മറ്റു പ്രധാന നിക്ഷേപകർ ഇവരാണ്. ഏകദേശം 15 ശതമാനം ഓഹരിയുള്ള അമേരിക്കൻ നിക്ഷേപ സ്ഥാപനം റെഡ്ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്സ്, ഫോക്സ് കോർപ്പറേഷൻ തലവൻ ലാക്ലാൻ മർഡോക്ക്.

Rajasthan Royals team
പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!
Summary

A consortium of Mittal Family and Adar Pooonawala has acquired the IPL franchise Rajasthan Royals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com