നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ട്; എസ്‌ഐആറില്‍ മുഹമ്മദ് ഷമി ഹാജരാകണം

നിലവില്‍ ഷമി ബംഗാളിനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നു
Mohammed Shami  SIR hearing
Mohammed Shami x
Updated on
1 min read

കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടിക (എസ്‌ഐആര്‍) പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നിര്‍ദ്ദേശം. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്‌കൂളില്‍ ഷമിയെയും സഹോദരന്‍ മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെ പ്രതിനിധീകരിച്ച് കളിക്കുന്നതിനാല്‍ ഷമിയ്ക്കു എത്താന്‍ സാധിച്ചില്ല. നിലവില്‍ രാജ്‌കോട്ടിലാണ് താരം കളിക്കുന്നത്.

ഹാജരാകാന്‍ പുതിയ തീയതി നല്‍കണമെന്നു അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു.

Mohammed Shami  SIR hearing
ഹെഡിനും സ്മിത്തിനും സെഞ്ച്വറി; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ

റാഷ്ബെഹാരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് പേസര്‍. ക്രിക്കറ്റ് താരവും സഹോദരനും എന്യുമറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് അവരെ ഹിയറിങ്ങിനായി വിളിച്ചതെന്നു പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷമി, ക്രിക്കറ്റ് കരിയര്‍ കാരണം വര്‍ഷങ്ങളായി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. മുന്‍ ബംഗാള്‍ രഞ്ജി ക്യാപ്റ്റന്‍ സംഭരന്‍ ബന്ദോപാധ്യായയുടെ മാര്‍ഗ നിര്‍ദേശത്തിന് കീഴില്‍ വന്ന ശേഷമാണ് താരം ബംഗാളിനായി കളിക്കാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടുകയും ചെയ്തു.

Mohammed Shami  SIR hearing
10 സിക്‌സ്, ഓടിയെടുത്തത് 4 റണ്‍സ്! 24 പന്തില്‍ 68 അടിച്ച് വൈഭവ് സൂര്യവംശി
Summary

Cricketer Mohammed Shami was asked to appear for the SIR verification hearing in Kolkata, officials saidon Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com