ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാര്; കോഹ്‌ലിയും രോഹിത്തുമല്ല, ഷമിയുടെ ഉത്തരം ഇങ്ങനെ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിനാണ് ഷമി ധോനിയെന്ന ഉത്തരം പറഞ്ഞത്.
മുഹമ്മദ് ഷമി​,
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം
Updated on
1 min read

ഇഷ്ടക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുടെയും പേരുകള്‍ തള്ളി എം എസ് ധോനിയാണ് തന്റെ പ്രിയ ക്യാപറ്റനെന്ന് ഷമി പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യ നേടിയത് ധോനിയുടെ ക്യാപ്റ്റന്‍സിയിലാണ്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിനാണ് ഷമി ധോനിയെന്ന ഉത്തരം പറഞ്ഞത്. ഐസിസിയുടെ മൂന്ന് പ്രധാന വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകളിലും വിജയിച്ച ഏക നായകനും ധോനിയാണ്. 'ഇതൊരു കടുപ്പമേറിയ ചോദ്യമാണ്. താരതമ്യങ്ങളില്‍ നിന്നാണ് ഇതിന് ഉത്തരം നിങ്ങള്‍ പറയുക. എന്നെ സംബന്ധിച്ചിടത്തോളം ഇത് എംഎസ് ധോനി തന്നെയാണ് മികച്ചത്. കാരണം അദ്ദേഹത്തെപ്പോലെ ആരും വിജയിച്ചിട്ടില്ല. ഷമി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

മുഹമ്മദ് ഷമി​,
ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്തി ബുമ്ര; ഒരു ഇന്ത്യന്‍ പേസറുടെ ആദ്യനേട്ടം

2004ല്‍ ബംഗ്ലാദേശിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ധോണി, 16 വര്‍ഷം നീണ്ട കരിയറില്‍ വിവിധ ഫോര്‍മാറ്റുകളിലായി 538 മത്സരങ്ങള്‍ കളിച്ചു. ഇന്ത്യക്കായി 350 ഏകദിനങ്ങളിലും 90 ടെസ്റ്റുകളിലും 98 ടി20കളിലും കളിച്ചു. 2019 ജൂലൈയില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള ലോകകപ്പ് സെമി ഫൈനലായിരുന്നു ധോനിയുടെ അവസാന മത്സരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംജ്‌സ് നായകനാണ് ധോനി. കണങ്കാലിന് പരിക്കേറ്റതിനാല്‍ നിലവില്‍ വിശ്രമത്തിലാണ് ഷമി. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി ഇടം പിടിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saritha and Muhammed Shafi
Peddi
Vaibhav Suryavanshi training
zlatan ibrahimovic just kicked youtuber speed
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com