

ഓവല്‍: കൗണ്ടര്‍ അറ്റാക്കുമായി കളം വാണ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം ഒരു നിമിഷത്തെ അശ്രദ്ധയില്‍ കളഞ്ഞു കുളിച്ച് ഇന്ത്യ. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം വിക്കറ്റ് വീഴ്ത്തി ലഞ്ചിനു മുന്‍പ് കളിയില്‍ പിടിമുറുക്കാനുള്ള അവസരം ഇതോടെ ഇന്ത്യക്കു നഷ്ടമായി. ബ്രൂക്കിനെ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തെങ്കിലും താരം ഗ്രിപ്പ് കിട്ടാതെ ബൗണ്ടറി ലൈനില്‍ തൊട്ടതോടെ അത് സിക്‌സിലാണ് കലാശിച്ചത്.
ആകാശ് ദീപിനെ 34ാം ഓവറില്‍ തുടരെ ഫോറും സിക്‌സും പറത്തി ബ്രൂക്ക് ഗിയര്‍ മാറ്റിയ ഘട്ടത്തിലായിരുന്നു സംഭവം. 35ാം ഓവര്‍ എറിയാനെത്തിയത് പ്രസിദ്ധ് കൃഷ്ണ. താരത്തിന്റെ ആദ്യ പന്ത് തന്നെ ബ്രൂക്ക് സിക്‌സ് കണക്കാക്കി വലിച്ചടിച്ചു. ബൗണ്ടറി ലൈനിനരികെ ഈ സമയത്ത് മുഹമ്മദ് സിറാജ് ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. താരം ബ്രൂക്കിന്റെ ഷോട്ട് കൈയില്‍ ഒതുക്കുകയും ചെയ്തു. പിന്നിലേക്ക് ആഞ്ഞാണ് ക്യാച്ചെടുത്തത്. അതിനിടെ നില തെറ്റിയ സിറാജിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടു. താരം ലൈനിനു പുറത്തേക്ക് ചാടുകയും ചെയ്തു. അതിനു ശേഷമാണ് അബദ്ധം മനസിലായത്. ആ ഷോട്ട് സിക്‌സായി പരിണമിച്ചു.
ജീവന്‍ തിരികെ കിട്ടിയ ബ്രൂക്ക് ഇതേ ഓവറില്‍ രണ്ട് ഫോറുകള്‍ കൂടി തൂക്കി മൊത്തം 16 റണ്‍സ് വാരി. ഉച്ഛ ഭക്ഷണത്തിനു പിരിയമ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെന്ന നിലയിലാണ്. ജയത്തിലേക്ക് അവര്‍ക്കിനി വേണ്ടത് 210 റണ്‍സ്. ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് 6 വിക്കറ്റുകളും.
30 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം ഹാരി ബ്രൂക്ക് 38 റണ്‍സുമായി ക്രീസില്‍ തുടരുന്നു. ഒപ്പം കൂട്ടായി ജോ റൂട്ടും. മുന്‍ നായകന്‍ 23 റണ്‍സെടുത്തിട്ടുണ്ട്. 374 റണ്‍സാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ ലക്ഷ്യം വച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
