സിറാജിന്റെ ബുള്ളറ്റ് ത്രോ, അംപയറുടെ രക്ഷപ്പെടൽ; ജഡേജയുടെ പ്രതികരണത്തിലുണ്ട് എല്ലാം!

വിഡിയോ വൈറൽ
Mohammed Siraj, Ravindra Jadeja
Mohammed Siraj, Ravindra Jadeja
Updated on
1 min read

​ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഉൾപ്പെട്ട ഒരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശ്രീലങ്കൻ താരം ഡീപ്പിലേക്ക് തട്ടിയിട്ട പന്ത് ഓടിയെടുത്തു ഫീൽഡർ സിറാജ് എറിഞ്ഞ പന്ത് ലെ​ഗ് അംപയർ അഹ്സൻ റാസയുടെ തൊട്ടടുത്ത് കൂടി കടന്നു പോയതാണ് സംഭവത്തിന്റെ തുടക്കം. റോഡ് ടക്കർ ഫെയ്ലിങായിരുന്നു മത്സരത്തിനു ഇറങ്ങേണ്ടിയിരുന്ന അംപയർ. എന്നാൽ അദ്ദേഹത്തിനു പകരം റാസയാണ് മത്സരം നിയന്ത്രിക്കാനെത്തിയത്.

ഡീപ്പിൽ നിന്നു സിറാജ് ശക്തമായാണ് പന്ത് വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞത്. താരം താഴ്ത്തി എറിഞ്ഞ പന്ത് അഹ്സൻ റാസയുടെ തലയിൽ കൊള്ളേണ്ടതായിരുന്നു. അതിനു മുൻപ് തന്നെ അംപയർ ഒഴിഞ്ഞ മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.

പന്ത് പൊക്കിയിടാൻ ബൗളിങ് എൻഡിൽ നിന്നു കാണിച്ച ജഡേജയെ ഞെട്ടിച്ചാണ് സിറാജ് പന്ത് താഴ്ത്തി എറിഞ്ഞത്. ഈ കാഴ്ച കണ്ട് ജഡേജ നാക്കു നീട്ടുന്നതു കാണാമായിരുന്നു. സിറാജിനെ നോക്കി ഭാ​ഗ്യത്തിനു ഒന്നും സംഭവിച്ചില്ലെന്ന മട്ടില്ല ജഡേജ കൈ നീട്ടുന്നതും കാണാം. ജ‍ഡേജയുടെ പ്രതികരണത്തിൽ അംപയറും ചിരിക്കുന്നുണ്ട്.

Mohammed Siraj, Ravindra Jadeja
വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ആയുഷ് ഷെട്ടിയുടെ മധുര പ്രതികാരം!

മത്സരത്തിൽ 178 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 462 റണ്‍സ് നേടിയിരുന്നു.

ലങ്കയ്ക്ക് നഷ്ടമായ 10ല്‍ എട്ട് വിക്കറ്റുകളും സ്പിന്നര്‍മാര്‍ വീഴ്ത്തി. 4 വിക്കറ്റെടുത്ത മാനവ് സുതറാണ് ഇന്ത്യയെ നയിച്ചത്. രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ദേവ്ദത്ത് പടിക്കല്‍ നേടിയ ഉജ്ജ്വല സെഞ്ച്വറിയുടേയും കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറിയാണ് ദേവ്ദത്ത് ഗാലെയില്‍ ഉയര്‍ത്തിയത്. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. 230 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 167 റണ്‍സെടുത്തു നില്‍ക്കെയാണ് മിന്നും ഇന്നിങ്സിനു തിരശ്ശീല വീണത്.

Mohammed Siraj, Ravindra Jadeja
'കൊച്ചിയിൽ വച്ച് ഞങ്ങൾ ​ഗാം​ഗുലിയെ പറ്റിച്ചു; സച്ചിനും ദ്രാവിഡും ഒപ്പം നിന്നു!'
Mohammed Siraj, Ravindra Jadeja
'കൊച്ചിയിൽ വച്ച് ഞങ്ങൾ ​ഗാം​ഗുലിയെ പറ്റിച്ചു; സച്ചിനും ദ്രാവിഡും ഒപ്പം നിന്നു!'
Summary

An incident involving Mohammed Siraj and Ravindra Jadeja during Day 3 of the first Test match between India and Sri Lanka has gone viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com