'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ)

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഇതിഹാസ നായകനെ ഇത്തവണയും കാണാം
MS Dhoni IPL 2026 preparations
MS Dhoni
Updated on
1 min read

റാഞ്ചി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സൂപ്പര്‍ താരവും ഇതിഹാസവുമായ മഹേന്ദ്ര സിങ് ധോനി അതിനുള്ള ഒരുക്കങ്ങളുടെ തിരക്കിലേക്ക് കടന്നു. 44ാം വയസില്‍ തന്റെ അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി താരം പരിശീലനത്തിനിറങ്ങി. പാഡും കെട്ടി ധോനി റാഞ്ചിയില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ (ജെഎസ്‌സിഎ) അവരുടെ പേജില്‍ പങ്കിട്ടിട്ടുണ്ട്.

താരം ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലുണ്ടാകുമെന്നുള്ള ചര്‍ച്ചകളും ഇതോടെ ആരംഭിച്ചിട്ടുണ്ട്. 2008 മുതല്‍ ചെന്നൈ ടീമിലുള്ള ധോനിക്കു കീഴില്‍ ടീം 5 തവണയാണ് കിരീടം സ്വന്തമാക്കിയത്. 2020ലാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. പിന്നീട് ഐപില്ലില്‍ മാത്രമാണ് ധോനി കളിക്കുന്നത്.

MS Dhoni IPL 2026 preparations
'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന്‍ വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

'ആരാണ് തിരിച്ചെത്തിയതെന്നു നോക്കു, ജെഎസ്‌സിഎയുടെ അഭിമാനം, മഹേന്ദ്ര സിങ് ധോനി'- എന്ന ക്യാപ്ഷനോടെയാണ് അസോസിയേഷന്‍ വിഡിയോ പങ്കിട്ടത്.

കഴിഞ്ഞ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നിരാശയുടേതായിരുന്നു. അവസാന സ്ഥാനത്താണ് സീസണ്‍ അവര്‍ അവസാനിപ്പിച്ചത്. 14 കളിയില്‍ നാല് ജയങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക്.

ഈ സീസണില്‍ മലയാളി താരവും മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണെ 18 കോടിക്ക് ടീമിലെത്തിച്ചാണ് അവര്‍ തുടങ്ങുന്നത്. വലിയ പ്രതീക്ഷകളുമായാണ് ധോനിയും നില്‍ക്കുന്നത്.

MS Dhoni IPL 2026 preparations
ലോകകപ്പ് ബഹിഷ്കരിച്ചാൽ കനത്ത തിരിച്ചടി; പാകിസ്ഥാന് ഐ സി സിയുടെ മുന്നറിയിപ്പ്

കഴിഞ്ഞ സീസണില്‍ 13 ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ധോനി 196 റണ്‍സാണ് നേടിയത്. 24.50 ആവറേജ്. 135.17 സ്‌ട്രൈക്ക് റേറ്റ്. പുറത്താകാതെ 30 റണ്‍സെടുത്തതാണ് കഴിഞ്ഞ സീസണിലെ ധോനിയുടെ മികച്ച പ്രകടനം. സീസണില്‍ ഋതുരാജ് ഗെയ്ക്‌വാദിനു പരിക്കേറ്റതോടെ ധോനി ക്യാപ്റ്റന്‍ സ്ഥാനത്തും തിരികെ എത്തിയിരുന്നു.

ഐപിഎല്ലില്‍ 278 മത്സരങ്ങളില്‍ നിന്നു 5439 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. 38.80 ആവറേജും 137.45 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ്. 24 അര്‍ധ സെഞ്ച്വറികള്‍ ധോനി ഐപിഎല്ലില്‍ സ്വന്തമാക്കിയിട്ടുണ്ട്. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Summary

CSK legend MS Dhoni IPL 2026: Chennai Super Kings icon returning to the nets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com