'എന്തൊരു അബദ്ധമാണ് കാണിച്ചത്, ബംഗ്ലാദേശിനെ പാകിസ്ഥാന്‍ വഴി തെറ്റിക്കുന്നു'- തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്താക്കാനുള്ള ഐസിസി തീരുമാനത്തിന് പരസ്യ പിന്തുണയുമായി ഇന്ത്യയുടെ ലോകകപ്പ് ജേതാവ്
T20 World Cup controversy
T20 World Cup controversyx
Updated on
1 min read

മുംബൈ: ടി20 ലോകകപ്പില്‍ നിന്നു ബംഗ്ലാദേശിനെ പുറത്തക്കിയതിനെ പരസ്യമായി അനുകൂലിച്ച് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് മദന്‍ലാല്‍. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതിനു പിന്നാലെ ബംഗ്ലാദേശിനെ ഐസിസി ലോകകപ്പില്‍ നിന്നു പുറത്താക്കിയിരുന്നു. സ്‌കോട്‌ലന്‍ഡിനെ പകരം പങ്കെടുപ്പിക്കുമെന്നും ഐസിസി സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മദന്‍ലാലിന്റെ ശ്രദ്ധേയ പിന്തുണ.

ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ ബംഗ്ലാദേശ് ഉറച്ചു നിന്നതോടെയാണ് അവര്‍ പുറത്തായത്. മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു മാറ്റില്ലെന്ന നിലപാടില്‍ ഐസിസിയും ഇളകാതെ നിന്നു. ഇതോടെയാണ് സ്‌കോട്‌ലന്‍ഡ് പകരക്കാരായി ഇടം പിടിച്ചത്.

ബംഗ്ലാദേശിന്റെ പിന്‍മാറ്റത്തിനു പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്നു മദന്‍ലാല്‍ പാകിസ്ഥാനെ ലക്ഷ്യമിട്ട് തുറന്നടിച്ചു. അക്കാരണത്താല്‍ തന്നെ ഐസിസിയുടെ തീരുമാനം ന്യായീകരിക്കാന്‍ സാധിക്കുന്നതും കൃത്യ സമയത്തുള്ള ഇടപെടലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് കാണിച്ചത് വലിയ അബദ്ധമാണെന്നും മദന്‍ലാല്‍ ചൂണ്ടിക്കാട്ടി.

T20 World Cup controversy
തോല്‍ക്കാതെ 18 മത്സരങ്ങള്‍, ഒടുവില്‍ ബയേണ്‍ വീണു! ബവേറിയന്‍ നാട്ടങ്കത്തില്‍ അലിയന്‍സ് അരീനയില്‍ ഞെട്ടിച്ച് ഓഗ്‌സ്ബര്‍ഗ്

'ഐസിസി വളരെ നല്ല തീരുമാനമാണ് എടുത്തത്. പാകിസ്ഥാന്‍ അവരെ (ബംഗ്ലാദേശിനെ) വഴി തെറ്റിക്കുകയാണ്. സ്‌കോട്‌ലന്‍ഡിനെ സംബന്ധിച്ച് ഇത് ഏറ്റവും മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. കാരണം പകരമെത്തുന്നവര്‍ എന്ന നിലയില്‍ അവര്‍ക്ക് മികവ് തെളിയിക്കാനുള്ള വേദിയാണ് കിട്ടിയിരിക്കുന്നത്. വലിയ അബദ്ധമാണ് ബംഗ്ലാദേശ് കാണിച്ചത്'- മദന്‍ലാല്‍ വ്യക്തമാക്കി.

തുടരെയുള്ള ബംഗ്ലാദേശിന്റെ അപേക്ഷകള്‍ പാടെ തള്ളിയാണ് ഐസിസി കടുത്ത നിലപാടുമായി നിന്നത്. ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റും തൂങ്ങി നിന്നു. പിന്നീട് താരങ്ങളുമായുള്ള ചര്‍ച്ചയക്കൊടുവിലും ബംഗ്ലാദേശ് വരില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് അവര്‍ നിലപാടില്‍ ഉറച്ചു നിന്നത്. പിന്നാലെ ബംഗ്ലാദേശിനെ പുറത്താക്കി സ്‌കോട്‌ലന്‍ഡിനെ പകരക്കാരായി ഐസിസി പ്രഖ്യാപിക്കുകയും ചെയ്തു.

T20 World Cup controversy
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു
Summary

T20 World Cup controversy: Pakistan misguided Bangladesh, India's World Cup winner Madan Lal calls it a big opportunity for Scotland

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com