വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ധോനിയുടെ ഫിനിഷിങ് കണ്ട് കരച്ചിലടക്കാൻ പാടുപെട്ട് കുട്ടി ആരാധകർ; ബോളിൽ ഓട്ടോ​ഗ്രാഫ് സമ്മാനിച്ച് തല 

മാച്ച് ബോളിൽ ഓട്ടോ​ഗ്രാഫ് കുറിച്ച് എറിഞ്ഞുകൊടുക്കുകയായിരുന്നു ധോനി
Published on

ന്നലത്തെ ചെന്നൈ-ഡൽഹി ഐപിഎൽ പോരാട്ടം കണ്ട ധോനി ആരാധകർ ആവേശകൊടുമുടിയിലാണ്. പ്രിയതാരത്തിന്റെ ​ഗംഭീര പ്രകടനം ടിവിയിൽ കണ്ടവർക്ക് പോലും പിടിച്ചുനിൽക്കാനായില്ല, അപ്പോൾ ഇതേ ഇന്നിം​ഗ്സിന് നേരിൽ സാക്ഷിയായാലോ?. ധോനിയുടെ തകർപ്പൻ ഫിനിഷിങ് കണ്ട് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ​ഗാലറിയിലെ കുട്ടി ആരാധകർ. 

എന്നാൽ ഈ കരച്ചിൽ അധികം വൈകാതെ ഒരു അമൂല്യ സമ്മാനത്തിലേക്കാണ് അവരെ എത്തിച്ചത്. മത്സരം കാണാൻ എത്തിയ ചേട്ടനും അനിയത്തിയുമാണ് ധോനിയുടെ പ്രകടനം കണ്ട് വികാരഭരിതരായത്. ഇരുവരുടെയും രം​ഗങ്ങൾ സ്ക്രീൻ കാണിച്ചതിന് പിന്നാലെ മാച്ച് ബോളിൽ ഓട്ടോ​ഗ്രാഫ് കുറിച്ച് അവൾ എറിഞ്ഞുകൊടുക്കുകയായിരുന്നു ധോനി. പ്രിയതാരത്തിന്റെ സ്നേഹസമ്മാനം കണ്ട് കുട്ടികൾ തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com