നാണംകെട്ട തോൽവി സഹിക്കാനായില്ല; പൊട്ടിക്കരഞ്ഞ് നെയ്മര്‍ (വിഡിയോ)
റിയോ ഡി ജനീറോ: കരിയറിലെ ഏറ്റവും വലിയ തോല്‍വി നേരിട്ട് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. അപ്രതീക്ഷിത തിരിച്ചടിയില്‍ നിരാശനായി പൊട്ടിക്കരഞ്ഞാണ് താരം ഗ്രൗണ്ട് വിട്ടത്. ബ്രസീലിയന്‍ സീരി എ പോരാട്ടത്തില്‍ വാസ്‌ക്കോ ഡ ഗാമയ്‌ക്കെതിരായ പോരാട്ടത്തില്‍ നെയ്മറുടെ സാന്റോസ് മറുപടിയില്ലാത്ത 6 ഗോളുകള്‍ക്കാണ് നാണംകെട്ട തോല്‍വി സ്വന്തം മൈതാനത്ത് നേരിട്ടത്.
കനത്ത തോല്‍വിക്കു പിന്നാലെ പരിശീലകന്‍ ക്ലെബര്‍ ഷാവിയറുടെ പണിയും തെറിച്ചു. ക്ലെബറിനെ സാന്റോസ് പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കി.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘ നാളായി പുറത്തിരുന്ന നെയ്മര്‍ ഈ സീസണിലാണ് ബാല്യകാല ക്ലബായ സാന്റോസിലേക്ക് മടങ്ങിയെത്തിയത്. ടീമിന്റെ നായകന്‍ കൂടിയായ നെയ്മറിനു പക്ഷേ സ്വന്തം തട്ടകത്തില്‍ ഏല്‍ക്കേണ്ടി വന്ന ഈ തോല്‍വി താങ്ങാന്‍ കഴിയാതെ പോയി.
ബ്രസീല്‍ ടീമില്‍ നെയ്മറിന്റെ സഹ താരമായി കളിച്ച ഫിലിപ്പ് കുട്ടീഞ്ഞോ വാസ്‌ക്കോയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ ഒരു ഗോളാണ് വാസ്‌ക്കോ നേടിയതെങ്കില്‍ രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ കൂടി അവര്‍ സാന്റോസിന്റെ വലയിലിട്ടു.
Neymar Jr. experienced a devastating defeat with Santos, losing 6-0 to Vasco da Gama, leading to visible distress and the dismissal of head coach Cléber Xavier.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


