നെയ്മര്‍
നെയ്മര്‍

'10-ാം നമ്പര്‍ ജേഴ്‌സി ഇനി നിനക്കുള്ളതാണ്'; നെയ്മര്‍ വിരമിക്കാനൊരുങ്ങുന്നെന്ന് റോഡ്രിഗോ 

ലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് താരം സൂചിപ്പിച്ചതായി റോഡ്രിഗോ
Published on

നെയ്മര്‍ രാജ്യന്തര ഫുട്‌ബോളിനോട് വിടപറയാന്‍ ഒരുങ്ങുകയാണെന്ന വെളിപ്പെടുത്തലുമായി സഹതാരം റോഡ്രിഗോ. നെയ്മര്‍ വിരമിക്കലിനായി തയ്യാറെടുക്കുകയാണെന്നാണ് റോഡ്രിഗോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് താരം സൂചിപ്പിച്ചതായി റോഡ്രിഗോ പറഞ്ഞു.

പത്താം നമ്പര്‍ ജേഴ്‌സി നെയ്മര്‍ തനിക്ക് സമ്മാനിക്കാന്‍ പോകുകയാണെന്നും റോഡ്രിഗോ പറഞ്ഞു. അതേസമയം  വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും റോഡ്രിഗോ വ്യക്തമാക്കി. ”നെയ്മര്‍ പറഞ്ഞു: ‘ഞാന്‍ ദേശീയ ടീം വിടുകയാണ്, ജേഴ്‌സി നമ്പര്‍ 10 നിങ്ങളുടേതാണ്’. അയാളോട് എന്ത് പറയണം എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ആദ്യം ലജ്ജിച്ചു, പിന്നെ ചിരിച്ചു. ഞാന്‍ അയാളോട് പറഞ്ഞു, നിങ്ങള്‍ കുറച്ച് കൂടി കളിക്കണം എനിക്ക് ഇപ്പോള്‍ ഈ ജേഴ്‌സി വേണ്ടെന്ന്. അദ്ദേഹം ചിരിച്ചു.” റോഡ്രിഗോ പറഞ്ഞു.

2010-ല്‍ തന്റെ 18-ാം വയസിൽ ദേശീയ ടീമിനായി അരങ്ങേറിയ നെയ്മര്‍ രാജ്യത്തിനായി 119 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് നെയ്മര്‍. 74 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീലിനായുള്ള കളി നിര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ അടുത്തകാലത്തായി സജീവമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com