ഐപിഎല്ലിന് നൈറ്റ്കര്‍ഫ്യു ബാധകമല്ല; രാത്രി 8 മണിക്ക് ശേഷവും പരിശീലനത്തിന് അനുമതി 

രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഐപിഎല്ലിന് ബാധകമല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: കോവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ വലിയ വര്‍ധനവ് വന്നതോടെ നൈറ്റ് കര്‍ഫ്യൂ, നിയന്ത്രിത ലോക്ക്ഡൗണ്‍ എന്നിവ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഐപിഎല്ലിന് ബാധകമല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

രാത്രി എട്ട് മണി കഴിഞ്ഞും പരിശീലനം നടത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വേണം പരിശീലനം. മത്സര സമയപ്രകാരം, രണ്ട് പ്രാക്ടീസ് സെഷനുകളിലായാണ് എംസിഎയിലെ കളിക്കാരുടെ പരിശീലനം. വൈകുന്നേരം നാല് മണി മുതല്‍ 6.30 വരേയും, 7.30 മുതല്‍ 10 മണി വരേയുമാണ് പരിശീലനം. 

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ എട്ട് മണിക്ക് ശേഷം പരിശീലനം നടത്താന്‍ അനുവദിക്കണം എന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി. ആറ് വേദികളിലായാണ് ഇത്തവണ ഐപിഎല്‍. ഏപ്രില്‍ 10ന് ചെന്നൈ-ഡല്‍ഹി പോരോടെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com