ഡല്‍ഹിയില്‍ ജനിച്ച്, പഞ്ചാബിനായി കളിച്ച നിഖില്‍ ചൗധരി; ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍!

ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ടാസ്മാനിയയ്ക്കായി സെഞ്ച്വറി
Nikhil Chaudhary Sheffield Shield Hundred
Nikhil Chaudharyx
Updated on
1 min read

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം. ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടം നിഖില്‍ ചൗധരിയ്ക്ക്. ഡല്‍ഹിയില്‍ ജനിച്ച് പഞ്ചാബിനായി കളിച്ച താരമാണ് നിഖില്‍.

ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ടാസ്മാനിയയ്ക്കായാണ് താരത്തിന്റെ കിടിലന്‍ ബാറ്റിങ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ നിഖിലിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്. ന്യൂ സൗത്ത് വെയ്ല്‍സിനെതിരായ ചതുര്‍ദിന പോരാട്ടത്തില്‍ താരം 184 പന്തില്‍ നിന്നു 9 ഫോറും 5 സിക്‌സും സഹിതം 163 റണ്‍സ് എടുത്താണ് ചരിത്രമെഴുതിയത്.

പഞ്ചാബ് ടീമില്‍ അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം കളിച്ച നിഖില്‍ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് താരമായിരുന്നു. ബിഗ് ബാഷ് ലീഗ് കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ പുരുഷ താരം നിഖിലാണ്. ഇതിഹാസ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവരുടെ കീഴില്‍ നിഖില്‍ പരിശീലനവും നടത്തിയിട്ടുണ്ട്.

Nikhil Chaudhary Sheffield Shield Hundred
ബാറ്റിങിലും ബൗളിങിലും 'സ്റ്റാർ' യാൻസൻ! ഇന്ത്യയ്ക്കെതിരെ ചരിത്രമെഴുതി

നിഖിലടക്കം മൂന്ന് താരങ്ങള്‍ ടാസ്മാനിയയ്ക്കായി സെഞ്ച്വറി നേടി. കാലെബ് ജ്വല്‍ (102), ടിം വാര്‍ഡ് (119) എന്നിവരാണ് ശതകം നേടിയത്. മൂവരുടേയും ബാറ്റിങ് മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ടാസ്മാനിയ 8 വിക്കറ്റ് നഷ്ടത്തില്‍ 623 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറെന്ന റെക്കോര്‍ഡും ഈ പ്രകടനം സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂ സൗത്ത് വെയ്ല്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന നിലയിലാണ്. അവര്‍ നിലവില്‍ 223 റണ്‍സ് പിന്നിലാണ്.

Nikhil Chaudhary Sheffield Shield Hundred
പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്
Summary

Delhi-born Nikhil Chaudhary smashed a maiden first-class ton for Tasmania.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com