'ഗ്ലൗസ് മാറ്റാൻ പറ്റില്ല'; അംപയറുമായി തർക്കിച്ച് നിതീഷ് റാണ,വൻ പിഴ (വിഡിയോ)

19-ാം ഓവറിനിടെ ക്രീസിലുണ്ടായിരുന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഗ്ലൗസ് മാറ്റാൻ അംപയറോട് അനുമതി തേടിയിരുന്നു.
Nitish Rana
Nitish Rana Fined 25% Match Fee After Umpire Clash in IPL 2026IPL/X
Updated on
1 min read

ചെന്നൈ: ഐപിഎൽ മത്സരത്തിനിടെ അംപയറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സ് താരം നിതീഷ് റാണയ്ക്ക് കനത്ത പിഴ. മത്സരഫീസിന്റെ 25 ശതമാനം പിഴ ഈടാക്കുകയും ഒരു ഡിമെറിറ്റ് പോയിന്റ് താരത്തിന് മേൽ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് സംഭവം നടന്നത്.

Nitish Rana
'രാജസ്ഥാന് എട്ടിന്റെ പണി'; ഡ​ഗൗട്ടിൽ ഫോൺ ഉപയോഗിച്ച് ടീം മാനേജർ,കടുത്ത നടപടി? (വിഡിയോ)

മത്സരത്തിൽ ചെന്നൈ ഉയർത്തിയ 212 റൺസ് പിന്തുടരുക ആയിരുന്നു ഡൽഹി. 19-ാം ഓവറിനിടെ ക്രീസിലുണ്ടായിരുന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഗ്ലൗസ് മാറ്റാൻ അംപയറോട് അനുമതി തേടിയിരുന്നു. എന്നാൽ അംപയർ ഇത് അനുവദിച്ചില്ല. ഇതോടെ ബൗണ്ടറി ലൈനിന് സമീപം ഗ്ലൗസുമായി കാത്ത് നിന്ന സഹ താരം നിതീഷ് റാണ അംപയറുടെ തീരുമാനത്തിൽ പ്രകോപിതനായി. തുടർന്ന് ഫോർത്ത് അംപയറോട് മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

Nitish Rana
'ധോനിയുടെ ആ കഴിവുകൾ സഞ്ജുവിനുമുണ്ട്'; താരതമ്യവുമായി ചെന്നൈ പരിശീലകൻ

ഐപിഎൽ നിയമം ‘ആർട്ടിക്കിൾ 2.3’ പ്രകാരം മത്സരത്തിനിടെ അശ്ലീലമായ വാക്കുകൾ ഉപയോഗിച്ചാൽ സ്വീകരിക്കുന്ന നടപടിയാണ് റാണയ്ക്കെതിരെ ഉണ്ടായത്. ഇത് ലെവൽ 1 ലംഘനമായതിനാൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും റാണ കുറ്റം സമ്മതിച്ചുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ, അടുത്ത പന്തിൽ തന്നെ സ്റ്റബ്സ് പുറത്താകുകയും മത്സരത്തിൽ ഡൽഹി തോൽക്കുകയും ചെയ്തു.

Summary

Nitish Rana Fined 25% Match Fee After Umpire Clash in IPL 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com