'ധോനിയുടെ ആ കഴിവുകൾ സഞ്ജുവിനുമുണ്ട്'; താരതമ്യവുമായി ചെന്നൈ പരിശീലകൻ

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സഞ്ജുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
Sanju Samson
Sanju Samson Compared to MS Dhoni by CSK Coach After Match-Winning Century.FILE
Updated on
1 min read

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങിലൂടെ സഞ്ജു സാംസൺ വീണ്ടും ഫോമിലെത്തിയതോടെ ആരാധകരും ആവേശത്തിലാണ്. 52 പന്തില്‍ സെഞ്ച്വറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 115 റൺസ് ആണ് നേടിയത്. 15 ഫോറും നാല് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

Sanju Samson
'നിങ്ങളാണ് എന്റെ ഭാഗ്യം'; സെഞ്ച്വറിക്ക് പിന്നാലെ രവി ശാസ്ത്രിയോട് പ്രത്യക അഭ്യര്‍ഥനയുമായി സഞ്ജു

ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സഞ്ജുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി ക്യാപിറ്റല്‍സിനെതിരെ തകർപ്പനടികളോടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. അതിനിടെ സഞ്ജുവിനെ എം എസ് ധോനിയുമായി താരതമ്യപ്പെടുത്തി ചെന്നൈ സഹ പരിശീലകൻ എറിക് സൈമൺസ് രംഗത്ത് എത്തി.

Sanju Samson
'പോരാട്ടം കനക്കുന്നു'; പന്തും ഗില്ലും നേർക്കുനേർ, മത്സരം ലഖ്‌നൗവിൽ

“എം എസ് ധോനിയോടൊപ്പം വർഷങ്ങളോളം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഞാൻ കണ്ട ഏറ്റവും ശാന്തനായ ക്രിക്കറ്റർമാരിൽ ഒരാളാണ് അദ്ദേഹം. സഞ്ജു സാംസനും അതേ പോലെയാണ്. സഞ്ജു മത്സരം നന്നായി നിരീക്ഷിക്കും. അമിത ആവേശം ഞാൻ സഞ്ജുവിൽ കണ്ടിട്ടില്ല. എല്ലാം ശാന്തമായി ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്'' എറിക് സൈമൺസ് പറഞ്ഞു.

Sanju Samson
'മുന്നിൽ ജയം മാത്രം'; രോഹിത്തിനെ നേരിടാൻ കോഹ്‌ലി എത്തുന്നു, ഇന്ന് മുംബൈ - ബംഗളൂരു പോരാട്ടം

“അദ്ദേഹം ഒരു ക്ലാസ് പ്ലെയറാണ്, കളിക്കാർ ഫോം ഔട്ട് ആകുന്നത് താൽക്കാലികമാണ്. ഒരു പന്ത് ബൗണ്ടറിയിലേക്ക് പോകാം, മറ്റൊന്നിൽ എഡ്ജ് ആയി ക്യാച്ചാകാം. പക്ഷെ, സഞ്ജു തിരിച്ചു വരുമെന്ന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ നിലവാരമുള്ള ഒരു താരത്തിന്റെ മനോഭാവമാണ് പ്രധാനം'' എറിക് പറഞ്ഞു.

ഏത് സമ്മർദ്ദ ഘട്ടങ്ങളിലും സ്വന്തം കഴിവിൽ വിശ്വാസം പുലർത്തുകയും, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയും വേണം. സഞ്ജുവിന് ആ ഗുണങ്ങൾ ഉണ്ടെന്നും എറിക് സൈമൺസ് വ്യക്തമാക്കി.

Summary

Sanju Samson Compared to MS Dhoni by CSK Coach After Match-Winning Century.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com