'നിങ്ങളാണ് എന്റെ ഭാഗ്യം'; സെഞ്ച്വറിക്ക് പിന്നാലെ രവി ശാസ്ത്രിയോട് പ്രത്യക അഭ്യര്‍ഥനയുമായി സഞ്ജു

സിഎസ്‌കെയിലേക്കുള്ള മാറ്റവും ടി20 ലോകകപ്പിലെ മികച്ച പ്രകടനവും കാരണം ഈ സീസണിന്റെ തുടക്കം മുതല്‍ സഞ്ജു ശ്രദ്ധാകേന്ദ്രമായിരുന്നു.
sanju samson
സഞ്ജു സാംസണ്‍
Updated on
1 min read

ചെന്നൈ: ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചറി തികച്ചതിനു പിന്നാലെ രവി ശാസ്ത്രിക്ക് നന്ദി പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയിയിരുന്നു. ഇന്നിങ്‌സിനുശേഷം, ബ്രോഡ്കാസ്റ്റര്‍ക്കു വേണ്ടി രവി ശാസ്ത്രിയോട് സംസാരിച്ചപ്പോഴാണ്, സഞ്ജു നന്ദി പറഞ്ഞത്. ''താങ്കള്‍ക്ക് നന്ദി. ഓരോ കളിക്ക് മുന്‍പും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' സഞ്ജു പറഞ്ഞു.

sanju samson
ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

സിഎസ്‌കെയിലേക്കുള്ള മാറ്റവും ടി20 ലോകകപ്പിലെ മികച്ച പ്രകടനവും കാരണം ഈ സീസണിന്റെ തുടക്കം മുതല്‍ സഞ്ജു ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഫോം കണ്ടെത്താനാവാതെ വന്നതോടെ സഞ്ജുവിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരന്നു.

sanju samson
ഇതൊക്കെ എന്ത്! അഭിഷേകിന് 'ചെക്ക്' വച്ച് ശ്രേയസ്; ഹൈദരാബാദിന് പഞ്ചാബിന്റെ 'കൊലമാസ്' മറുപടി

'സത്യസന്ധമായി പറഞ്ഞാല്‍, നിങ്ങള്‍ എത്ര മികച്ച ഫോമിലായാലും രാജ്യത്തിനായി എത്ര മത്സരങ്ങള്‍ ജയിച്ചാലും, തുടര്‍ച്ചയായ ചില പരാജയങ്ങള്‍ മനസില്‍ വലിയ സംശയങ്ങള്‍ ഉണ്ടാക്കും. ഞാന്‍ എന്നില്‍ തന്നെ വിശ്വസിക്കാനും എന്റെ സ്വാഭാവികമായ രീതിയില്‍ റണ്‍സ് കണ്ടെത്താനും തീരുമാനിച്ചു. കളി തുടങ്ങുമ്പോള്‍ കൂടുതല്‍ അഗ്രസീവ് ആകണോ അതോ ഗെയിം പ്ലാനില്‍ മാറ്റം വരുത്തണോ എന്നിങ്ങനെ ഒരുപാട് ചിന്തകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് പരിചിതമായ രീതിയില്‍ തന്നെ മുന്നോട്ട് പോകാനായിരുന്നു തീരുമാനം, ഭാഗ്യവശാല്‍ അത് മനോഹരമായി ഫലം കണ്ടു,' സഞ്ജു പറഞ്ഞു.

'ഞങ്ങള്‍ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിച്ചു. ആയുഷുമായി നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞു. അവന്‍ മികച്ച താരമാണ്. അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇപ്പോള്‍ മനസ്സില്‍ ഒരു ടാര്‍ഗറ്റ് നിശ്ചയിക്കാന്‍ കഴിയില്ല. ഒരിക്കല്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍, ബോര്‍ഡില്‍ എത്ര വലിയ സ്‌കോര്‍ എത്തിക്കാന്‍ കഴിയുമോ അത്രയും നോക്കുക എന്നതാണ് പ്രധാനം. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍ - മുന്നോട്ട് പോയിക്കൊണ്ടിരിക്കുക. ഞങ്ങള്‍ക്ക് അധികം വിക്കറ്റുകള്‍ നഷ്ടമായില്ല. ബാറ്റിങ്ങിന് ഇനിയും ഒരുപാട് പേര്‍ വരാനുണ്ടായിരുന്നു. അതിനാല്‍ കൃത്യമായ ബോളര്‍മാരെയും ഓപ്ഷനുകളും തിരഞ്ഞെടുത്ത് ടീമിനായി പരമാവധി സംഭാവന നല്‍കുക എന്നതായിരുന്നു ലക്ഷ്യം.' സഞ്ജു വ്യക്തമാക്കി.

Summary

Sanju Samson Makes Special Request To 'Lucky Person' Ravi Shastri After Smashing 115

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala nurse wins Big Ticket prize on second attempt
Mammootty and Sulfath with the family of Cochin Haneefa
Ravi Mohan, Aarti Ravi
msd sanju
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com