

ചെന്നൈ: ആരാധകര്‍ കാത്തിരുന്ന നിമിഷം, ഐപിഎല്ലില്‍ ഫോം കണ്ടെത്തി സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച സഞ്ജു 52 പന്തില്‍ സെഞ്ചുറി തികച്ചു. ഈ സീസണില്‍ ഒരു താരം നേടുന്ന ആദ്യ സെഞ്ച്വറിയാണ് സഞ്ജുവിന്റേത്. 26 പന്തില്‍ ആണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്.
ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് നാലാം മത്സരത്തില്‍ കാഴ്ച വച്ചത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികള്‍ നേടിയാണ് സഞ്ജു ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ആയുഷ് മാത്ര സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. ഗെയ്ക്വാദ് 15 റണ്‍സും നേടി.
ബൗണ്ടറിയോടെയാണ് സഞ്ജു ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സ് നേടുകയും ചെയ്തു. നാലോവറില്‍ ചെന്നൈ സ്‌കോര്‍ 40ല്‍ എത്തിയപ്പോള്‍ 12 പന്തില്‍ നിന്ന് 30 റണ്‍സ് നേടി സഞ്ജു ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. പവര്‍പ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും താരം റണ്‍സ് കണ്ടെത്തി. ഒന്‍പതാം ഓവറില്‍ സഞ്ജു അമ്പത് കടന്നു.
ആദ്യ മൂന്ന് കളിയിലും മലയാളി താരത്തിന് രണ്ടക്കം കടക്കാനായില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ആറ് റണ്‍സും പഞ്ചാബിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സും ബെംഗളൂരുവിനെതിരേ ഒന്‍പതു റണ്‍സുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates