യാന്‍സന്റെ 'അത്‌ലറ്റിക്ക് ബ്രില്ല്യന്‍സ്'! ബൗണ്ടറി ലൈനിന് അരികിലൂടെ ഓടി ഒറ്റ കൈയില്‍ വിസ്മയ ക്യാച്ച് (വിഡിയോ)

പടുകൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച സണ്‍റൈസേഴ്‌സിന്റെ വേഗം കുറച്ച ക്യാച്ച്
Marco Jansen one handed catch
Marco Jansen
Updated on
1 min read

ചണ്ഡീഗഢ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലിലെ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ വിസ്മയ ക്യാച്ചുമായി പഞ്ചാബ് കിങ്‌സ് താരം മാര്‍ക്കോ യാന്‍സന്‍. ബൗണ്ടറി ലൈനിനു സമീപത്ത് വച്ച് താരം ഒറ്റ കൈകൊണ്ടു എസ്ആര്‍എച് നായകന്‍ ഇഷാന്‍ കിഷനെ ക്യാച്ചെടുത്തു മടക്കിയാണ് ആരാധകരെ അമ്പരപ്പിച്ചത്.

ഈ ക്യാച്ച് മത്സരത്തിലെ ഗതി തിരിക്കുന്നതു കൂടിയായി മാറി. അര്‍ഷ്ദീപ് സിങ് എറിഞ്ഞ 14ാം ഓവറിലെ അവസാന പന്തിലാണ് ഇഷാന്റെ മടക്കം. താരത്തിനു സിക്‌സിനു ശ്രമിച്ചതായിരുന്നു. എന്നാല്‍ യാന്‍സന്‍ അതിവേഗം ഓടിയെത്തി അവിശ്വസനീയമാം വിധം ഒറ്റ കൈകൊണ്ടു പന്ത് കൈയില്‍ ഒതുക്കിയാണ് എസ്ആര്‍എച് നായകനെ മടക്കിയത്. ഇഷാന്റെ പുറത്താകലോടെ അവരുടെ സ്‌കോറിങ് വേഗവും കുറഞ്ഞു. ഇഷാന്‍ 3 ഫോറും ഒരു സിക്‌സും സഹിതം 17 പന്തില്‍ 27 റണ്‍സെടുത്തു.

മത്സരത്തില്‍ അതിവേഗം സ്‌കോര്‍ ചെയ്തു മുന്നോട്ടു പോയ എസ്ആര്‍എചിന്റെ കുതിപ്പ് ഇഷാന്റെ പുറത്താകലോടെ വേഗം കുറഞ്ഞു. 220 റണ്‍സ് വിജയ ലക്ഷ്യമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബിനു മുന്നിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി പഞ്ചാബ് ബൗളിങ് എടുക്കുകയായിരുന്നു.

Marco Jansen one handed catch
36 പന്തില്‍ തൂക്കിയത് 105 റണ്‍സ്! പവര്‍ പ്ലേയില്‍ 'ട്രാവിഷേക്' സഖ്യം തീര്‍ത്ത റെക്കോര്‍ഡുകള്‍

കത്തും ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു മിന്നല്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിനു നല്‍കിയത്. തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിടിച്ച് പോരാട്ടം പഞ്ചാബ് ക്യാംപിലേക്ക് നയിച്ചു.

ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മയേയും പഞ്ചാബ് മടക്കിയെങ്കിലും 8.3 ഓവറില്‍ എസ്ആര്‍എച് അപ്പോഴേക്കും 122 റണ്‍സിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ വെറും 49 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്. ശശാങ്ക് സിങാണ് ഒറ്റ ഓവറില്‍ ഇരുവരേയും മടക്കി ബാറ്റിങ് കൊടുങ്കാറ്റ് ശമിപ്പിച്ചത്.

അഭിഷേക് 28 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 74 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ട്രാവിസ് ഹെഡ് 23 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 38 റണ്‍സെടുത്തും പുറത്തായി.

Marco Jansen one handed catch
ഹൈദരാബാദിനെതിരെ പഞ്ചാബ് ഇറങ്ങിയത് കറുത്ത ബാൻഡ് ധരിച്ച്, കാരണമെന്ത് ?
Summary

IPL 2026: Marco Jansen pulled off a sensational one-handed catch at the boundary to dismiss Ishan Kishan 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com