

ചണ്ഡീഗഢ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഓപ്പണര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നു നൽകിയ മികച്ച തുടക്കമാണ് സണ്‍റൈസേഴ്‌സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്. ഉത്തര്‍ പ്രദേശ് മഥുരയില്‍ യമുന നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായാണ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചത്. “വൃന്ദാവനിലുണ്ടായ ദാരുണ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ദുരിത ബാധിതരായ കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു'' എന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
മഥുരയിലെ മന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തിൽ പത്ത് പേര്‍ മരിക്കുകയും നിരവധിപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പതിനഞ്ചോളം ഭക്തരെ ബോട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates