എല്‍ജിബിടി കമ്യൂണിറ്റിക്ക് പ്രവേശനമില്ല? വിരാട് കോഹ്‌ലിയുടെ റെസ്‌റ്റോറന്റിനെതിരെ ആരോപണം

റെസ്‌റ്റോറന്റ് ശൃംഖലയുടെ മറ്റിടങ്ങളിലും എല്‍ജിബിടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന് ഈ ഗ്രൂപ്പ് ആരോപിക്കുന്നു
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍8 കമ്യൂണിന് എതിരെ എല്‍ജിബിടിക്യുഐഎ ഗ്രൂപ്പ്. വിവേചനം ആരോപിച്ച് യെസ്, വി എക്‌സിറ്റ് എന്ന ആക്റ്റിവിസം ഗ്രൂപ്പാണ് രംഗത്തെത്തിയത്. 

എല്‍ജിബിടി സമൂഹത്തിന് എതിരായ റെസ്റ്റോറന്റിന്റെ വിവേചനപരമായ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. കോഹ് ലിയുടെ റെസ്‌റ്റോറന്റ് ശൃംഖലയുടെ മറ്റിടങ്ങളിലും എല്‍ജിബിടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന് ഈ ഗ്രൂപ്പ് ആരോപിക്കുന്നു. 

എന്നാല്‍ ഈ ആരോപണം റെസ്റ്റോറന്റ് നിഷേധിച്ചു. സ്റ്റാഗ് എന്‍ട്രിയില്‍ മാത്രമാണ് നിയന്ത്രണം. ഇതിലൂടെ ഒറ്റയ്‌ക്കെത്തുന്ന ബോയിസിന് പ്രവേശനം ഉണ്ടാവില്ല. ഇത് സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് എന്നും വണ്‍8 കമ്യൂണ്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER