'പിച്ചിനെ പഴിക്കേണ്ടതില്ല, 171 റണ്‍സ് ഇവിടെ ചെയ്‌സ് ചെയ്യാനാവും'; കൊല്‍ക്കത്തക്കെതിരായ തകര്‍ച്ചയില്‍ സഞ്ജു

കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 171 റണ്‍സ് എന്ന ടോട്ടല്‍ ഈ പിച്ചില്‍ ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്നതാണ് എന്ന് സഞ്ജു പറഞ്ഞു
ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റർ
ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റർ
Updated on: 
1 min read

ഷാര്‍ജ: കൊല്‍ക്കത്തക്കെതിരായ ബാറ്റിങ് തകര്‍ച്ചയില്‍ പിച്ചിനെ പഴിപറയാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 171 റണ്‍സ് എന്ന ടോട്ടല്‍ ഈ പിച്ചില്‍ ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്നതാണ് എന്ന് സഞ്ജു പറഞ്ഞു. 

ഭേദപ്പെട്ട വിക്കറ്റായിരുന്നു അത്. ന്യൂബോളില്‍ താഴ്ന്നാണ് പിച്ച് ചെയ്ത് പന്ത് വന്നത് എങ്കിലും ഈ വിക്കറ്റില്‍ 171 എന്നത് ചെയ്‌സ് ചെയ്യാന്‍ പറ്റുന്നതാണ്. നല്ല തുടക്കം നേടുകയാണ് വേണ്ടിയിരുന്നത്. പവര്‍ഫുള്‍ പവര്‍പ്ലേ ലഭിക്കണം. പ്ലാന്‍ ചെയ്തത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല, സഞ്ജു പറഞ്ഞു. 

ഈ സീസണ്‍ മുഴുവനായി എടുത്ത് നോക്കിയാല്‍ എത്രത്തോളം വെല്ലുവിളികളാണ് ഞങ്ങള്‍ നേരിട്ടത് എന്ന് കാണാം. എളുപ്പം ജയിക്കാവുന്ന ചില കളികള്‍ തോറ്റു. ചില ക്ലോസ് ഗെയിമുകളില്‍ ജയിച്ചു. ഐപിഎല്ലില്‍ മത്സരങ്ങള്‍ ജയിക്കണം എങ്കില്‍ മെച്ചപ്പെട്ട നിലവാരത്തില്‍ കളിക്കേണ്ടതുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ ഇന്നിങ്‌സിനെ സമീപിക്കുന്ന രീതി ഞാന്‍ മാറ്റി. കളിയുടെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുക എന്നതാണ് പ്രധാനം. കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മത്സരം ജയിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നും സഞ്ജു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com