'ആ ഇടവേളകള്‍ രോഹിതിനെയും കോഹ്‌ലിയെയും ബാധിച്ചു'; പിന്തുണച്ച് ബാറ്റിങ് കോച്ച്

'ഇരുവരും നന്നായി ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. '
No rustiness in Ro-Ko's game, they are looking in great touch: Kotak
Kohli, Rohit x
Updated on
1 min read

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിലക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ് ലിയുടെയും പ്രകടനത്തില്‍ നിരാശനല്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാംശു കൊട്ടക്. ഇരുവരുടെയും ഫോമില്‍ ആശങ്കയില്ലെന്ന് പറഞ്ഞ പരിശീലകന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

No rustiness in Ro-Ko's game, they are looking in great touch: Kotak
'ഇന്ത്യക്ക് ട്രോഫി കൈമാറാം', നിബന്ധനകള്‍ വെച്ച് നഖ്‌വി, ഐസിസിയെ സമീപിക്കാന്‍ ബിസിസിഐ

പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ രണ്ടാമത്തെ മത്സരം അഡ്‌ലെയ്ഡാണ് നടക്കുന്നത്. 'രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ്ങില്‍ മോശം പറയാനില്ല, അവര്‍ ഐപിഎല്‍ കളിച്ചു, ഇരുവരുടെയും തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. രണ്ടുപേര്‍ക്കും അനുഭവപരിചയമുണ്ട്,' പെര്‍ത്തില്‍ രോഹിത് എട്ട് റണ്‍സിനും, കോഹ്‌ലി ഡക്കായും പുറത്തായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സിതാംശു പറഞ്ഞു.

No rustiness in Ro-Ko's game, they are looking in great touch: Kotak
'ആ മാറ്റങ്ങളില്‍ പൊരുത്തപ്പെടാന്‍ എനിക്ക് കഴിയില്ല, രാഹുലിന് സാധിക്കുന്നു'; പുകഴ്ത്തി മഗ്രാത്ത്

'ഓസ്‌ട്രേലിയയിലേക്ക് വരുന്നതിനു മുമ്പുതന്നെ, അവരുടെ തയ്യാറെടുപ്പുകള്‍ വളരെ മികച്ചതായിരുന്നു. അതിനാല്‍ അവരുടെ ഫോമിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടുന്നത് ശരിയല്ല. ഇരുവരും നന്നായി ബാറ്റ് ചെയ്‌തെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മത്സരത്തിനിടെ ഇടയ്ക്കിടെയുള്ള ഇടവേളകള്‍ കോഹ് ലിയെയും രോഹിതിനെയും ബാധിച്ചു. മത്സരത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാകുമായിരുന്നു. എത്ര ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടുമെന്ന് അറിയാത്ത ഘട്ടങ്ങളില്‍, പ്രത്യേകിച്ച് മഴ കാരണം മത്സരം ഇടയ്ക്കിടെ മുടങ്ങുമ്പോള്‍ പ്ലാന്‍ ചെയ്യുന്നത് എളുപ്പമല്ല. ഓരോ കുറച്ച് ഓവറിലും മത്സരം തടസപ്പെടുന്ന സാഹചര്യം ഏറെ ബുദ്ധിമുട്ടാണ്' സിതാംശു പറഞ്ഞു.

Summary

No rustiness in Ro-Ko's game, they are looking in great touch: Kotak

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com