കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഇന്ന് രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുകയാണ്. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സിലാണ് മത്സരം. സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
1992 മുതല്‍ ഒരു തവണ മാത്രമാണ് (2010-2011) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് പരമ്പര തോല്‍ക്കാതിരുന്നിട്ടുള്ളത്. കേപ്ടൗണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പരമ്പര സമനിലയിലാക്കാനാകും രോഹിത് ശര്‍മയ്ക്കും സംഘവും ശ്രമിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് രോഹിത് ടെസ്റ്റ് ക്രിക്കറ്റ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പോകുന്ന ടീമില്‍ ദക്ഷിണാഫ്രിക്ക ഏഴ് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയത് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചു ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു.
ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പോരാടാനും കളിയുടെ ശുദ്ധമായ ഫോര്‍മാറ്റ് സംരക്ഷിക്കണമെന്നുമാണ് രോഹിത് ആവശ്യപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റ് നമ്മള്‍ സംരക്ഷിക്കേണ്ടതും ഏറെ പ്രാധാന്യം നല്‍കേണ്ടതുമായ ഫോര്‍മാറ്റാണ്, ഇത് ഒന്നോ രണ്ടോ രാജ്യങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല, ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. ഇത് മനോഹരവും രസകരവുമാണെന്ന് ഉറപ്പാക്കേണ്ടത് നമ്മളാണ് മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ രോഹിത് ശര്‍മ റഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ടെസ്റ്റ് ടീമുകളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് എഡിഷനുകളില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ടീം എത്തിയിരുന്നു. നിങ്ങള്‍ ലോകമെമ്പാടും നോക്കുകയാണെങ്കില്‍ നിവരധി ടെസ്റ്റ് മത്സരങ്ങള്‍ കാണാം. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍, നിങ്ങള്‍ എല്ലായിടത്തും ഇതിന്റെ ഫലങ്ങള്‍ കണ്ടു. ഇത് മത്സരാധിഷ്ഠിത ക്രിക്കറ്റാണ്, അത് ഞങ്ങള്‍ക്കറിയാം, ഇത് മികച്ച രീതിയിലും ആരോഗ്യകരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും രോഹിത് ശര്‍മ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates