പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പണി പോകുന്ന ആദ്യ കോച്ച്; ന്യൂനോയെ നോട്ടിങ്ഹാം പുറത്താക്കി

മുന്‍ ടോട്ടനം പരിശീലകന്‍ അന്‍ജെ പോസ്റ്റഗോഗ്ലു പകരക്കാരന്‍
Nottingham Forest Sack Head Coach
Nuno Espirito Santo, Ange Postecogloux
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ക്ലബ് പുറത്താക്കുന്ന ആദ്യ പരിശീലകനായി നോട്ടിങ്ഹാം ഫോറസ്റ്റ് കോച്ച് ന്യൂനോ എസ്പിരിറ്റോ സാന്റോ. ക്ലബ് ഉടമകളുമായുള്ള അസ്വാരസ്യങ്ങളാണ് കോച്ചിനു പുറത്തേക്കുള്ള വഴി തുറന്നത്. 2023 മുതല്‍ നോട്ടിങ്ഹാം പരിശീലകനായി നില്‍ക്കുന്ന ന്യൂനോ 21 മാസങ്ങള്‍ക്കു ശേഷമാണ് ടീമിന്റെ പടിയിറങ്ങുന്നത്. ഈ സീസണില്‍ മൂന്ന് കളിയില്‍ ജയം, തോല്‍വി, സമനില എന്ന നിലയിലാണ് ടീം നില്‍ക്കുന്നത്.

ടീമിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നു രക്ഷിച്ചെടുത്ത ന്യൂനോ കഴിഞ്ഞ സീസണില്‍ ടീമിനെ പോരാടുന്ന സംഘമാക്കി വളര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ടീം 7ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1994/ 95 കാലത്തിനു ശേഷമുള്ള ടീമിന്റെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്.

Nottingham Forest Sack Head Coach
'അന്ന് ഗില്ലിന് 12 വയസ്, നെറ്റ്‌സില്‍ ധാരാളം പന്തെറിഞ്ഞു; അദ്ദേഹം മറന്നു കാണും'

മുന്‍ ടോട്ടനം ഹോട്‌സ്പര്‍ പരിശീലകന്‍ ആന്‍ജി പോസ്റ്റഗോഗ്ലുവുമായി നോട്ടിങ്ഹാമിന്റെ പുതിയ പരിശീലകനായി വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ബയര്‍ ലെവര്‍കൂസന്‍ പരിശീലക സ്ഥാനത്തേക്ക് പോസ്റ്റഗോഗ്ലു വരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവുമായി മുന്‍ ജര്‍മന്‍ ചാംപ്യന്‍മാര്‍ക്ക് കരാറിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഡഗൗട്ടിലെത്തുന്നത്.

Nottingham Forest Sack Head Coach
സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമോ?; 'സാര്‍, ഞാന്‍ നിങ്ങള്‍ക്ക് മെസേജ് അയക്കാം!'
Summary

Nuno Espirito Santo took charge in December 2023 after Steve Cooper was sacked and went on to save the club from relegation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com